സംവിധായകന് ഷാജി കൈലാസിനെ പെട്ടെന്ന് വിളിക്കാന്‍ ഒരു കാരണമുണ്ടായി. സൈബര്‍ ഒളിപ്പോരാളികള്‍ ഇറക്കിയ ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു. സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും പടംവച്ചുള്ള ആ ന്യൂസ് ഇങ്ങനെയാണ്.
‘കമ്മീഷണര്‍ എന്ന സിനിമയോടുകൂടി അവന് പൂര്‍ണ്ണമായും കൈയില്‍നിന്ന് പോയിരിക്കുന്നു. ശാരീരികഭാഷയും കൈകൊണ്ടുള്ള പ്രയോഗവും സംസാരവുമടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോടുപോലും ഭരത് ചന്ദ്രന് സ്റ്റൈലില്‍ തട്ടിക്കയറി.’
ഷാജി കൈലാസിന്റെ നറേഷന് എന്ന നിലയിലാണ് ന്യൂസ് പുറത്ത് വന്നിരിക്കുന്നത്. നിജസ്ഥിതി അറിയാനാണ് ഷാജിയെ വിളിച്ചതും. വാര്‍ത്തയുടെ ഉള്ളടക്കത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു.
‘വാര്‍ത്ത എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. സുരേഷ് ഗോപിയെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് നുണയാണ്.’ ഷാജി കൈലാസ് തുടര്‍ന്നു.
‘കമ്മീഷണറിലോ, ഭരത് ചന്ദ്രനിലോ തുടങ്ങുന്നതല്ല ഞങ്ങളുടെ സൗഹൃദം. എന്റെ കരിയര്‍ ആരംഭിക്കുന്നത് തന്നെ സുരേഷ് ഗോപിയിലൂടെയാണ്. സിനിമയ്ക്കുമപ്പുറം കുടുംബങ്ങള്‍ തമ്മിലും ആത്മബന്ധമുണ്ട്. സിനിമാസംബന്ധിയായ കാര്യങ്ങളില്‍ ഞങ്ങള്‍ക്കിടെ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ കലഹിച്ചിട്ടുണ്ട്. ശരിയാണ്, പക്ഷേ അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല. അയാളുടെ രാഷ്ട്രീയ കാര്യങ്ങളിലും ഞാന്‍ ഇടപെട്ടിട്ടില്ല. അത് അയാളുടെ സ്വാതന്ത്ര്യമാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത സൃഷ്ടിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വൈകാതെ ഞാനും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു പ്രൊജക്ട് ഉണ്ടാകാന്‍ പോവുകയാണ്. ഇത്തരം വാര്‍ത്തകള്‍ എന്റെ സിനിമ കരിയറിനെപോലും ഡാമേജ് ഉണ്ടാക്കുമെന്ന് കരുതുന്നു. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അത് പിന്‍വലിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.’ ഷാജി കൈലാസ് പറഞ്ഞുനിര്‍ത്തി.
Recent Comments