സിനിമയിൽ സജീവമാവുന്നതിന് മുൻപ് മിമിക്രി താരമായും, പിന്നീട് മമ്മൂട്ടിയുടെ ചില ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയും പ്രവര്ത്തിച്ചിരുന്ന താരമാണ് ടിനി ടോം. താരം തൻ്റെ പുതിയ വിശേഷങ്ങളും, ഓർമ്മകളും കാൻ ചാനലിന് നൽകിയ അഭിമഖത്തിൽ പങ്കുവയ്ക്കുകയാണിപ്പോൾ.
‘പട്ടാളം എന്ന സിനിമയിലൂടെയാണ് ഞാൻ മമ്മൂക്കയുമായി അടുക്കുന്നത്. അങ്ങനെ അദ്ദേഹവുമായി നല്ലൊരു ബന്ധം പുലർത്താൻ സാധിച്ചു. ആ ബന്ധം ഇപ്പോഴും തുടർന്ന് പോകുന്നു. ആ കരുതൽ ആണ് രഞ്ജിയേട്ടന്റെ പ്രാഞ്ചിയേട്ടനിൽ ഒരു വേഷം ലഭിച്ചത്. മമ്മൂക്കയുടെ അടുത്ത് ഇരിക്ക എന്നത് തന്നെ ഒരു ഷോ-ഓഫ് പോലെ ആണ്. പക്ഷെ ഞാൻ ഇപ്പോഴും അദ്ദേഹം ഇരിക്കുമ്പോൾ ഞാൻ നിലത്ത് ഇരുന്നാണ് സംസാരിച്ചത്. അപ്പോൾ എന്നോട് കേറി ഇരിക്കാൻ പറഞ്ഞു. അടുത്ത് ഇരുത്തിട്ടാണ് എന്നോട് സംസാരിച്ചത്.
അത് നമുക്ക് തരുന്ന ഏറ്റവും വലിയ പ്രിവിലേജ് ആണ്. ഇന്നേ വരെ ഞാൻ അത് ദുരുപയോഗം ചെയ്തട്ടില്ല. സിനിമ എന്ന് പറയുന്നത് മനുഷ്യർ തന്നെയല്ലെ ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന ആളാണ്. സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ ഇവിടെ ഇരിക്കില. ഞാൻ ഒരു അമ്പലപ്പറമ്പിൽ നിന്ന് വന്ന മനുഷ്യൻ ആണ്. അപ്പോൾ എനിക്ക് അവിടെ ഒരു അവസരം ലഭിക്കുന്നുണ്ടെങ്കിൽ കഴിഞ്ഞ 25 വർഷമായിട്ട് ഞാൻ അവിടെ പ്രവർത്തിച്ചതുകൊണ്ടാണ്.
പക്ഷെ നമുക്കൊരു ബോധം വേണം, ഇരിക്കേണ്ട സ്ഥലത്ത് നമ്മൾ ഇരിക്കാവൂ. മമ്മൂക്കയും ലാലേട്ടനും ഇരിക്കുന്നതിന്റെ ഇടയിൽ ഞാനൊരു കസേര ഇട്ടിരുന്നാൽ എനിക്ക് ബോധമില്ലായെന്നേ ആളുകൾ പറയൂ.’ ടിനി ടോം പറഞ്ഞു.
ടിനിടോമുമായുള്ള അഭിമുഖം-
Recent Comments