പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന് തിയറ്ററുകളിലെത്തുമ്പോള്‍, പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി ശ്രദ്ധേയമായിരുന്നു. ‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്’ എന്നാണ് എമ്പുരാന് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘ഇന്നു മുതല്‍’ എന്ന എമ്പുരാന്റെ പോസ്റ്റര്‍ കൂടി പങ്കുവച്ച് അദ്ദേഹം ഇത് പ്രസിദ്ധീകരിച്ചു. പോസ്റ്റിനു താഴെ, ആരാധകരുടെ അനേകം കമന്റുകളുമായി ആരാധകപ്പട്ടാളം എത്തി.
പൃഥ്വിരാജ് പൈറസിയോടും സ്പോയിലറുകളോടും ‘നോ’ എന്നു പറഞ്ഞുകൊണ്ട് ഒരു പോസ്റ്റും പങ്കുവച്ചു. മറ്റൊരു പോസ്റ്റില്‍ എമ്പുരാന്‍ന്റെ തിയറ്റര്‍ ലിസ്റ്റും അദ്ദേഹം പങ്കുവച്ചു. കൂടാതെ, പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന്, ഭാര്യ സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ ഒരു ഹൃദയപൂര്‍വകമായ കുറിപ്പ് പങ്കുവച്ചു.
”നിങ്ങള്‍ എത്രമാത്രം അധ്വാനിച്ചുവെന്ന് ഞാന്‍ കണ്ടു, 2006 ല്‍ കണ്ടുമുട്ടിയതുമുതല്‍ മലയാള സിനിമയെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മള് ആ കൊടുമുടിയിലാണ്. ലക്ഷ്യങ്ങളിലേക്ക് നിങ്ങള്‍ മുന്നേറുമ്പോള്‍ ഞാന്‍ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങള്‍ എന്റെ ഇല്ലുമിനാറ്റി അല്ല, എന്റെ അഹങ്കാരിയായ, താന്തോന്നിയായ, തന്റേടിയായ ഭര്‍ത്താവാണ്. ആളുകള്‍ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്നും നിങ്ങളുടെ സ്വപ്നങ്ങളെ കുറിച്ചും ധൈര്യത്തെക്കുറിച്ചും എനിക്കറിയാം. നിരാകരിക്കുന്നവരോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ‘ആളറിഞ്ഞു കളിക്കടാ ” എന്നായിരുന്നു സുപ്രിയ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.
View this post on Instagram
രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ വലിയ ജനക്കൂട്ടം എത്തി. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി 4,600-ല്‍ അധികം ഷോകളുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷാ ക്രമം ഒരുക്കിയിട്ടുണ്ട്.
ആദ്യ ഷോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തവര്‍ പറയുന്നത് ഒന്നു മാത്രാമാണ് ആരും ദയവ് ചെയ്തു സിനിമയുടെ ക്ലൈമാക്സ് മുതലായവ പുറത്തു വിടരുത് എന്നാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ എമ്പുരാന് ആദ്യദിനം 50 കോടി ക്ലബില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്റിലെ ഗ്ലോബല്‍ കളക്ഷന്‍ 80 കോടി കടക്കുമെന്ന് റിപ്പോര്ട്ട്ലഭിച്ചത്.
Recent Comments