ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാനി’ല്‍നിന്നും നടന് സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകന് ബാല തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
എന്റെ അനുജന് സൂര്യക്കൊപ്പം ‘വണങ്കാന്‍’ എന്ന പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചു. പക്ഷേ കഥയില്‍ സംഭവിച്ച ചില മാറ്റങ്ങള്‍ കാരണം, ഈ കഥ സൂര്യയ്ക്ക് അനുയോജ്യമാവുമോ എന്ന ആശങ്ക എനിക്കുണ്ടായിരിക്കുന്നൂ. എന്നിലും, ഈ കഥയിലും പൂര്‍ണ്ണ വിശ്വാസമാണ് സൂര്യയ്ക്ക്. എന്നോട് ഇത്രത്തോളം സ്നേഹവും വിശ്വാസവും ബഹുമാനവും വെച്ച് പുലര്‍ത്തുന്ന എന്റെ അനുജന് ജ്യേഷ്ഠനായ ഞാന്‍ മൂലം ഒരു ധര്‍മസങ്കടം ഉണ്ടാവരുത്. അതെന്റെ കടമയാണ്. ഞങ്ങള്‍ ഇരുവരും കൂടിയാലോചിച്ച് എടുത്ത തീരുമാനപ്രകാരം ‘വണങ്കാന്‍’ എന്ന സിനിമയില്‍ നിന്നും സൂര്യ പിന്മാറുകയാണ്. അതില്‍ സൂര്യയ്ക്ക് വളരെ അധികം ദുഃഖമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ നന്മയെ കരുതി എടുത്ത തീരുമാനമാണിത്. ‘നന്ദ’യില്‍ ഞാന്‍ കണ്ട സൂര്യയെപോലെ, ‘പിതാമഹനി’ല്‍ നിങ്ങള്‍ കണ്ട സൂര്യയെ പോലെ തീര്‍ച്ചയായും മറ്റൊരു സിനിമയ്ക്കുവേണ്ടി ഞങ്ങള്‍ ഒന്നിക്കും. മറ്റൊരു തരത്തില്‍ ‘വണങ്കാന്‍’ സിനിമയുടെ ജോലികള്‍ തുടരും.
പത്രക്കുറിപ്പില്‍ ബാല എഴുതി.
Recent Comments