ബിഹൈന്റ് വുഡ് ഗോൾഡ് ഹാഫ് ഓഫ് ഫെയിം പുരസ്കാരം സ്വന്തമാക്കി ഉണ്ണിമുകുന്ദൻ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാർക്കോയിലെ അഭിനയത്തെ മുൻനിർത്തിയാണ് ഉണ്ണിക്ക് അവാർഡ് ലഭിച്ചത്.
സമൂഹത്തിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം മാർക്കോ എന്ന ഉണ്ണിയുടെ സിനിമയാണെന്ന് സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുത്ത വേളയിലാണ് ഉണ്ണി ഈ നേട്ടം കരസ്ഥമാക്കിയത്. കൂടാതെ ആർ എസ് ദുരൈ സെന്തിൽകുമാറിന്റെ സംവിധാനത്തിൽ സൂരി, എം. ശശികുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗരുഡൻ എന്ന സിനിമയിലെ അഭിനയത്തിനും ഉണ്ണിക്ക് അവാർഡ് നേടാനായി. മലയാളത്തിലെ എക്കാലത്തേയും മികച്ച ഡയറക്ടറന്മാരിൽ ഒരാളായ ബ്ലസിയുടെ കൈകളിൽ നിന്നുമാണ് ഉണ്ണിമുകുന്ദൻ തന്റെ അവാർഡ് ഏറ്റുവാങ്ങിയത്.
ഉണ്ണിമുകുന്ദൻ എന്ന നടനെ ആദ്യമായി ഓഡിഷൻ ചെയ്തത് ബ്ലെസ്സി സർ ആണെന്നും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഈ അവാർഡ് നേടാനായത്തിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ബ്ലെസ്സിയും മോഹൻലാലും ഒന്നിച്ച തന്മാത്ര എന്ന ചിത്രത്തിനു വേണ്ടി 2005 -ലാണ് ഉണ്ണിമുകുന്ദനെ ബ്ലെസ്സി ഓഡിഷൻ ചെയ്യുന്നത്.
2011-ൽ തമിഴിൽ പുറത്തിറങ്ങിയ സീഡൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനു ശേഷം നിരവധി ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 2012 -ൽ പുറത്തിറങ്ങിയ മല്ലു സിംഗ് എന്ന മലയാള ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചതോടെ അദ്ദേഹത്തിന്റെ കരിയർക്ക് ഒരു പുതിയ തുടക്കം കുറിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി. അതിനുശേഷം, വിക്രമാദിത്യൻ , മാളികപ്പുറം,മേപ്പടിയാൻ അടുത്തിടെ മാർക്കോ തുടങ്ങിയ വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങൾ ഉണ്ണിയെ താര പദവിയിലേക്ക് ഉയർത്തി. മലയാള സിനിമയ്ക്ക് പുറമേ, തെലുങ്കിലും തമിഴിലും ഉണ്ണിമുകുന്ദൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
Recent Comments