കുറച്ചു മുമ്പാണ് ഞാന്‍ പ്രിയനെ ഫോണില്‍ വിളിച്ചത്. പ്രിയന് കോവിഡ് ബാധിച്ച് ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞിരുന്നു. സുഖവിവരം അന്വേഷിച്ചാണ് വിളിച്ചത്. അപ്പോള്‍ പ്രിയന് പറഞ്ഞു.
‘ആദ്യ ദിവസം നല്ല പനിയുണ്ടായിരുന്നു. ഇപ്പോള്‍ നോര്‍മലാണ്. നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യും. ഏതായാലും നീ വിളിച്ച സമയം കൊള്ളാം. കാന്‍ ചാനലില്‍ വന്ന നിന്റെ ഇന്റര്‍വ്യൂ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. നല്ല രസമുണ്ട്.’
‘അത് ഒന്നല്ല, മൂന്ന് എപ്പിസോഡുകളുണ്ട്.’ ഞാന്‍ പറഞ്ഞു.
‘അതില്‍ രണ്ടെണ്ണം കണ്ടുകഴിഞ്ഞു. മൂന്നാമത്തെ എപ്പിസോഡാണ് കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാം കഴിഞ്ഞിട്ട് നിന്നെ വിളിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് യാദൃച്ഛികമായിട്ട് നിന്റെ കോള്‍ വരുന്നത്. ഏതായാലും നന്നായിട്ടുണ്ട്.’
‘സാധാരണ ആശുപത്രി കിടക്കയിലിരുന്ന് സിനിമകള്‍ കാണാറുണ്ട്. സമയം പോകാന്‍ അതാണ് നല്ലൊരു മാര്‍ഗ്ഗം. ഇതിപ്പോ, എന്റെ അഭിമുഖം കണ്ടുവെന്നാണ് പ്രിയന് പറഞ്ഞത്. അത് നന്നായിട്ടുണ്ടെന്ന് പ്രിയനെപ്പോലൊരാള് പറയുമ്പോള്‍ സന്തോഷമുണ്ട്.’ മണിയന്‍പിള്ള രാജു പറഞ്ഞു.
Episode 3:
Recent Comments