‘കഴിഞ്ഞ കുറേ നാളുകളായി എന്നെ തേടിയെത്തുന്നതിലേറെയും പോലീസ് വേഷങ്ങളാണ്. സത്യത്തില്‍ പോലീസ് വേഷം ചെയ്ത് മടുത്തു. നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്തുപോകുന്നതാണ്. പക്ഷേ ഈ സിനിമയുടെ കാര്യത്തില്‍ അങ്ങനെയെല്ല. പോലീസ് വേഷം തന്നെയാണെങ്കിലും അതിന്റെ തിരക്കഥ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഏറെ പ്രത്യേകതയുള്ള സ്ക്രിപ്റ്റിംഗാണ്. സമാന്തരമായി നടക്കുന്ന രണ്ട് ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംവിധായകന് റിയാസ് മാറാത്ത് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ തിരക്കഥതന്നെയാണ് ഈ ചിത്രത്തിലേയ്ക്ക് എന്നെ എത്തിച്ചതും.’ റഹ്മാന് കാന്‍ ചാനലിനോട് പറഞ്ഞു.
നവാഗതനായ റിയാസ് മാറാത്ത് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റഹ്മാന് ഇപ്പോള്‍. ഭാവനയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റഹ്മാന് കേരളത്തിലുണ്ട്.
‘മുമ്പൊരു ഗള്‍ഫ് ഷോയുടെ ഭാഗമായി ഭാവനയും ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം ഭാവനയോടൊപ്പം വര്‍ക്ക് ചെയ്യുന്നത് ഇതാദ്യമാണ്. ഭാവനയ്ക്കൊപ്പമുള്ള എന്റെ ആദ്യ ചിത്രവുമാണ്.’ റഹ്മാന് തുടര്‍ന്നു.
‘ഈ ചിത്രത്തിനുവേണ്ടി ഛായാഗ്രഹം ഒരുക്കുന്നത് സുജിത് സാരംഗാണ്. എന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ധ്രുവങ്കള്‍ പതിനാറിനുവേണ്ടി ക്യാമറ ചലിപ്പിച്ചതും സുജിത്തായിരുന്നു. അതും എന്നെ ത്രില്ലടിപ്പിക്കുന്ന ഒരു ഘടകമാണ്. ഈ ചിത്രത്തിനുവേണ്ടി വളരെ നേരത്തെതന്നെ സുജിത് ഇവിടെയെത്തി ദീര്‍ഘമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. വ്യത്യസ്തമായ ദൃശ്യാനുഭവവും ഈ ചിത്രം സമ്മാനിക്കുമെന്നുറപ്പ്.’ റഹ്മാന് പറഞ്ഞു.
എ.പി.കെ. സിനിമാസിന്റെ ബാനറില്‍ അദിത് പ്രസന്നകുമാറാണ് ചിത്രം നിര്‍മ്മക്കുന്നത്. റഹ്മാനും ഭാവനയ്ക്കും പുറമെ ബിനുപപ്പു, അര്‍ജുന്‍ലാല്‍, ഷെബിന്‍ ബെന്സന്, വെട്ടുകിളി പ്രകാശ്, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഈ മാസം 25 വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തുണ്ടാവും. സെക്കന്റ് ഷെഡ്യൂള്‍ പൊള്ളാച്ചി, വാഗമണ്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. പ്രൊഡക്ഷന്‍ കണ്ട്രോളര് ഡേവിസണ്‍ സി ജെ., പ്രൊഡക്ഷന്‍ എസ്കിക്യൂട്ടീവ് എസ്സാന്‍ എസ്തപ്പാന്.
Recent Comments