സംവിധായകന് ജീത്തു ജോസഫാണ് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെ ഈ പടങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതന്നത്, വാട്ട്സ്ആപ്പ് വഴി.
ദൃശ്യം 2 ന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി തൊടുപുഴയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിട്ട് അഞ്ച് ദിവസങ്ങളേ അകുന്നൂള്ളൂ. തൊടുപുഴയില്‍ ഷൂട്ടിംഗ് തുടങ്ങിയ ദിവസംതന്നെ മീന ജോയിന്‍ ചെയ്തിരുന്നു. ഇന്നാണ് ഹന്സിബയും എസ്തറും ലൊക്കേഷനിലെത്തിയത്. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ദൃശ്യം ഇതാണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യത്തിലെ ജോര്‍ജുകുട്ടിയേയും ഭാര്യ റാണി ജോര്‍ജിനേയും മക്കളായ അഞ്ജു ജോര്‍ജിനേയും അനുജോര്ജിനെയും ആദ്യമായി കണ്ടതില്‍നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഇപ്പോഴും തോന്നുന്നില്ല. കാലം വരുത്തിയ അല്‍പ്പം ചില രൂപഭേദങ്ങള്‍ ഒഴിച്ചാല്‍.
അടുത്തിടെ മീന ശരീരഭാരം വളരെ കുറച്ചിരുന്നു. എന്നിട്ടും കാരക്ടറൈസേഷനില്‍ അതിന്റെ മാറ്റങ്ങള്‍ പ്രകടമല്ല.
ദൃശ്യത്തിന്റെ ആദ്യഭാഗത്ത് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും സന്തോഷകരമായ ജീവിതത്തിലേയ്ക്ക് വരുണ്‍ പ്രഭാകര്‍ കടന്നുവന്നതിനുശേഷമാണ് കഥാഗതി മാറിമറിയുന്നത്. ദൃശ്യം രണ്ടാംഭാഗത്തില്‍ തുടക്കംമുതലേ ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന മാനസ്സിക സംഘര്‍ഷങ്ങളിലൂടെയാണ് കഥാഗതി വളരുന്നത്. അതിന്റെ പരിസമാപ്തി എങ്ങനെയായിരിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകലോകം.
Recent Comments