ഏഴാംഘട്ട ലോകസഭ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പ് ഇന്ത്യ മുന്നണിയില്‍ മന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവം. ഇരുപത്തിയെട്ട് കക്ഷികള്‍ ചേര്‍ന്നതാണ് ഇന്ത്യ മുന്നണി. മുന്നണിയില്‍ തന്നെ കൂറു മുന്നണിയുമുണ്ട്. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ അഞ്ചുവര്‍ഷത്തിനിടയില്‍ അഞ്ചു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്.
തമിഴ്നാട്ടില്‍ ഡിഎംകെയാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെന്നാണ് പ്രചാരണം. മന്ത്രിമാരെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് പറയപ്പെടുന്നത്. കനിമൊഴി, രാജ എന്നിവര്‍ മന്ത്രിമാരാകും. സ്റ്റാലിന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജനെ രാജ്യത്തിന്റെ ധനമന്ത്രിയാക്കും. മോഡി സര്‍ക്കാരില്‍ ധനമന്ത്രി തമിഴ്നാട്ടുകാരിയായ നിര്‍മല സീതാരാമനായിരുന്നു.
പ്രധാനമന്ത്രിയായി എംകെ സ്റ്റാലിന് വരുമ്പോള്‍ തമിഴ്നാട് മുഖ്യമന്തിയായി എംകെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിനെ ആ സ്ഥാനത്ത് നിയമിക്കും. കഴിഞ്ഞ ദിവസം ഡിഎംകെ നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. അതേസമയം ഡിഎംകെയെ കളിയാക്കാന്‍ ശത്രുക്കളാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു. എംകെ സ്റ്റാലിന് പ്രധാനമന്ത്രിയാകുന്നതില്‍ സിപിഎം, സിപിഐ, ശരത് യാദവിന്റെ എന്‍സിപി തുടങ്ങിയവര്‍ അനുകൂലമായിരിക്കും. അതേസമയം അരവിന്ദ് കേജരിവാള്‍, മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവര്‍ ആ തീരുമാനത്തെ എതിര്‍ക്കാനാണ് സാധ്യത.
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധി ഒഡീഷയിലെ നവീന്‍ പട്നായിക്, ആന്ധ്രാ പ്രദേശിലെ ജഗ്മോഹന് റെഡ്ഡി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ മാത്രമേ ഇന്ത്യമുന്നണിക്ക് പിന്തുണ നല്‍കുകയുള്ളൂവെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ഭൂരിപക്ഷത്തിനരികെ ഇന്ത്യ മുന്നണി എത്തിയാല്‍ എന്‍ഡിഎ സഖ്യത്തില്‍നിന്നും നിതീഷ് കുമാറിനെ അടര്‍ത്തിയെടുത്ത് നിതീഷിനെ പ്രധാനമന്ത്രിയാക്കുവാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തിയേക്കാം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
30 സീറ്റുകള്‍ കിട്ടുമെന്ന് ഡിഎംകെ കണക്കു കൂട്ടുന്നു. അത്രയും സീറ്റുകള്‍ ലഭിച്ചാല്‍ പ്രധാനമന്ത്രി പദത്തിന് ഡിഎംകെ അവകാശ വാദം ഉന്നയിക്കും. അതേസമയം ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടലുകള്‍ വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലുവരെ മാത്രമായിരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. നരേന്ദ്ര മോഡി തന്നെ മൂന്നാമതും പ്രധാനമന്ത്രിയാവുമെന്നാണ് ഭൂരിപക്ഷം തെരെഞ്ഞെടുപ്പ് വിദഗ്ധരും അഭിപ്രായ സര്‍വേകളും വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിക്ക് തനിയെ 310 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ മുന്നണിക്ക് 380 അല്ലെങ്കില്‍ 390 സീറ്റുകള്‍ ലഭിക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അമേരിക്കയിലെ ചിലര്‍ നടത്തിയ സര്‍വേകളിലും ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. 2019 ല്‍ നടന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത് പോലെ രാജ്യത്ത് മോഡി തരംഗം ഇക്കുറിയും ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന വിദഗ്ദ്ധരുമുണ്ട്. കോണ്‍ഗ്രസിന് തനിച്ച് 30 മുതല്‍ 60 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യമുന്നണിക്ക് പരമാവധി 150 സീറ്റുകളും.
Recent Comments