തോമസുകുട്ടി, അപ്പുകുട്ടന്‍, ഗോവിന്ദന്‍കുട്ടി, മഹാദേവന് എന്നീ നാലു ചെറുപ്പക്കാരുടെ കൂട്ടുകെട്ടിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഇന്‍ ഹരിഹര്‍ നഗര്‍’. 1990 ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. തോമസുകുട്ടിയായി അശോകനും, അപ്പുകുട്ടനായി ജഗദീഷും, ഗോവിന്ദന്‍കുട്ടിയായി സിദ്ദീഖും, മഹാദേവനായി മുകേഷും തങ്ങളുടെ മികവ് സ്ക്രീനില്‍ തെളിയിച്ചപ്പോള്‍ അത് മലയാളക്കര ഒന്നായി സ്വീകരിച്ചു. എന്നാല്‍ തോമസുകുട്ടിയായി ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയാണെന്ന് അപ്പാ ഹാജ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഡേറ്റ് ക്ലാഷ് കാരണം ഇന്‍ ഹരിഹര്‍ നഗറില്‍ ജോയിന്‍ ചെയ്യാനാവില്ലെന്നാണ് ജഗദീഷ് ആദ്യം അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജഗദീഷ് സിനിമയില്‍ ഉണ്ടാവില്ലെന്നുതന്നെ എല്ലാവരും വിചാരിച്ചു. അങ്ങനെ ഹരിഹര്‍ നഗറിലെ നാല് പേരില്‍ ഒരാളായി എന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ജഗദീഷ് ഹരിഹര്‍ നഗറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം.’
‘ഇതിനിടയില്‍ എപ്പോഴോ സിദ്ദിഖും ലാലും ജഗദീഷിനെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടു. ആ സമയത്ത് എപ്പോഴാണ് വര്‍ക്ക് തുടങ്ങുന്നതെന്നും എപ്പോഴാണ് താന്‍ വരേണ്ടതെന്നും ജഗദീഷ് ചോദിക്കുകയായിരുന്നു. അതുകേട്ടതും അവര്‍ ഞെട്ടിപ്പോയി. ജഗദീഷ് വന്നതോടെ എനിക്ക് വേറെ ഒരു റോള്‍ തരികയായിരുന്നു. എനിക്ക് ആ കഥാപാത്രത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണമെന്ന് ഉണ്ടായിരുന്നില്ല.’
‘തോമസുകുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ആ സിനിമയില്‍ ചെയ്യേണ്ടിയിരുന്നത്. അന്ന് ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയപ്പോള്‍ ആരോടും ദേഷ്യമൊന്നും തോന്നിയിരുന്നില്ല. ആ പടം പിന്നീട് വലിയ ഹിറ്റ് ആകുമെന്നും അറിയില്ലായിരുന്നല്ലോ. അന്ന് ജഗദീഷ് വന്നതോടെ സിദ്ദിഖിക്ക എന്നോട് കാര്യം വിളിച്ചു പറഞ്ഞു. എനിക്ക് അതില്‍ കുഴപ്പം ഇല്ലെന്ന് ഞാന്‍ മറുപടിയും പറഞ്ഞു’ അപ്പാ ഹാജ പറഞ്ഞു നിര്‍ത്തി.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments