രാവിലെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ വയര്‍ എരിച്ചിലിനും ദഹനക്കേടിനും കാരണമാകും. സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കാം. വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉല്പാദനം വര്‍ധിപ്പിക്കും. വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ട്. ദഹനക്കേടിന് ഇത് കാരണമാകും.
എരിവുള്ള ഭക്ഷണങ്ങള്‍ അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയിലൂടെ കടന്നു പോകുമ്പോള്‍ തീഷ്ണത മൂലം ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. അതിന് കാരണം ഈ അവയവങ്ങള്‍ക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങള്‍ക്കും കാരണമായിത്തീരും.
മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങള്‍ ദഹനത്തെ തടസപ്പെടുത്തുന്നതിനാല്‍, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും ചെയ്യും. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്.
ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കുന്ന അച്ചാറുകള്‍, അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
Recent Comments