അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാര്, സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ, ടര്‍ക്കിഷ് ചിത്രം ബ്രദര്‍സ് കീപ്പര്‍, ജുഹോ കുവോസ്മാനെന്റെ കമ്പാര്‍ട്ട്മെന്റ് നമ്പര്‍ സിക്സിന്റെയും ആദ്യപ്രദര്‍ശനമടക്കം രാജ്യാന്തര മേള ചൊവ്വാഴ്ച 71 ലോകക്കാഴ്ചകളുടെ വേദിയാകും.
ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയി, ലിംഗുയി, ലാംമ്പ്, മുഖഗലി, അമിറ, ദി ഇന്‍വിസിബില്‍ ലൈഫ് ഓഫ് യുറിഡിസ് ഗുസ്മാവോ, റൊമേനിയന്‍ ചിത്രം ഇന്ററിഗില്‍ഡ്, ലൈല ബൗസിദിന്റെ എ ടൈല്‍ ഓഫ് ലൗ ആന്റ് ഡിസൈര്‍, ഹൗസ് അറസ്റ്റ്, ഫ്രഞ്ച് ചിത്രം വുമണ്‍ ഡു ക്രൈ, സ്പാനിഷ് ചിത്രം പാരലല്‍ മദേഴ്സ് തുടങ്ങി ലോക സിനിമ വിഭാഗത്തില്‍ 39 സിനികളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുന്നത്.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സില്‍വിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം ദി മിറക്കിള്‍ ചൈല്‍ഡിന്റെ രണ്ടാമത്തെ പ്രദര്‍ശനവും ചൊവ്വാഴ്ചയാണ്. അര്‍മേനിയന്‍ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന സെര്‍ഗേയ് പരയനോവ് ചിത്രം ദി കളര്‍ ഓഫ് പൊമേഗ്രനേറ്റ്സ്, അണ് ഫോര്‍ഗെറ്റബിള്‍ വേണുച്ചേട്ടന് എന്ന വിഭാഗത്തിലെ നോര്‍ത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
കിലോമീറ്റര്‍ സീറോ, മറൂണ്‍ഡ് ഇന്‍ ഇറാഖ്, ദി ഫേസ് യു ഡിസേര്‍വ്, അറേബ്യന്‍ നൈറ്റ്സ് വോള്യം വണ്‍ ദി റെസ്റ്റ്ലെസ്സ് വണ്‍, ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാര്‍, ബ്രൈറ്റന് ഫോര്‍ത്ത്, പില്ഗ്രിംസ് എന്നിവ ഉള്‍പ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ചൊവ്വാഴ്ചയുണ്ടാകും.
മലയാള ചിത്രങ്ങളായ സണ്ണി, നിറയെ തത്തകളുള്ള മരം, ന്യൂ ഡല്‍ഹി, കുമ്മാട്ടി എന്നിവയും പ്രദര്‍ശിപ്പിക്കും.
Recent Comments