യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗര്‍ഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷയുടെ രാജ്യാന്തര മേളയിലെ ആദ്യ പ്രദര്‍ശനം നാളെ (ചൊവ്വ). രാത്രി 7 ന് ന്യൂ തിയേറ്ററിലെ സ്ക്രീന്‍ ഒന്നിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
തസ്വീര് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രത്തിന്റെ സംവിധായിക സഹ്റാ കരീമിയാണ്. ഫ്രെമിങ് കോണ്‍ഫ്ലിക്റ്റ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
Recent Comments