തായിലന്‍ഡിലെ ഒരു ഗ്രാമീണ കുടുബത്തില്‍ ബയാന്‍ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം ‘ദി മീഡിയം’ രാജ്യാന്തര മേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയില്‍ രാത്രി 12 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ബന്ജോങ് ആണ് മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനകം ലോക ശ്രദ്ധ നേടിയ ഈ ഹൊറര്‍ ചിത്രത്തിന്റെ സംവിധായകന്. ബുച്ചിയോണ്‍ അന്താരാഷ്ട്ര ഫന്റ്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഹൊറര്‍ ആന്‍ഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെയും മേളയിലെ ഏക പ്രദര്ശനവുമാണിത്. ഷിവര്‍ ഷിവര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
Recent Comments