ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അന്റാലിയ ഫിലിം ഫെസ്റ്റിവല്‍, അങ്കാര ഫിലിം ഫെസ്റ്റിവല്‍ ഏഷ്യാ പസഫിക് സ്ക്രീന്‍ തുടങ്ങി 23 മേളകളില്‍ വിവിധ പുരസ്കാരങ്ങള്‍ നേടിയ ടര്‍ക്കിഷ് ചിത്രം ‘ബ്രദര്‍സ് കീപ്പറി’ന്റെ രണ്ടാമത്തെ പ്രദര്‍ശനം ബുധനാഴ്ച നടക്കും. ടാഗോര്‍ തിയേറ്ററില്‍ രാത്രി 8.45 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്കൂള്‍ കുട്ടിയുടെ പോരാട്ടവും ബോര്‍ഡിങ് സ്കൂളില്‍ അവന് നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൂട്ടുകാര്‍ തമ്മിലുള്ള ഹൃദയബന്ധവും കുട്ടികളുടെ നിഷ്കളങ്കതയും തുറന്നു കാട്ടുന്ന ഈ ലോക പ്രശസ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെറിട് കറാഹനാണ്. ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
Recent Comments