തമിഴ് നവസിനിമകള്‍ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധമെന്ന് സംവിധായകന് വെട്രിമാരന്. തമിഴ് സിനിമ മുന്നോട്ട് വെക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്. ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകള്‍. സാമൂഹിക യാഥാര്‍ഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അത്തരം സിനിമകള്‍ക്ക് പ്രമേയമാക്കുന്നതെന്നും വെട്രിമാരന് പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷ കാഴ്ചപ്പാടിലൂടെ കഥ പറയുന്നതുകൊണ്ടാണ് സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനുള്ള നമ്മുടെ മനോഭാവമാണ് ലോക സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയിലൂടെ തെളിയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന് ലിജോജോസ് പെല്ലിശ്ശേരി പറഞ്ഞു. ലോകമെങ്ങുമുള്ള സിനിമകളിലെ ഭാഷാ പ്രയോഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികള്‍ ചുരുളി പോലുള്ള സിനിമകളിലെ പ്രയോഗങ്ങളെ വിമര്‍ശിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ സവിശേഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സംവിധായിക നതാലിയ, കമല്‍, സിബി മലയില്‍, രഞ്ജിത്, ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments