26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാര്‍ച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകര്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താം. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://iffk.in/) വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK <space> MOVIE CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ ചുവടെ:
1. അനറ്റോളിയന്‍ ലെപ്പേര്‍ഡ് (കോഡ് : IC001)
2. കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)
3. ക്യാപ്റ്റന്‍ വോള്‍കൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003)
4. ക്ലാര സോള (കോഡ് : IC004)
5. കോസ്റ്റ ബ്രാവ, ലെബനന് (കോഡ് : IC005)
6. നിഷിദ്ധോ (കോഡ് : IC006)
7. ഐ ആം നോട്ട് ദി റിവര്‍ ഝലം (കോഡ് : IC007)
8. ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് (കോഡ് : IC008)
9. മുറിന (കോഡ് : IC009)
10. കൂഴങ്കല്‍ (കോഡ് : IC010)
11. സുഖ്റ ആന്‍ഡ് ഹെര്‍ സണ്‍സ് (കോഡ് : IC011)
12. ആവാസവ്യൂഹം (കോഡ് : IC012)
13. യൂ റിസെമ്പിള്‍ മീ (കോഡ് : IC013)
14. യുനി (കോഡ് : IC014)
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.
Recent Comments