അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങള്‍ രാജ്യാന്തര മേളയുടെ അവസാനദിനത്തില്‍ പ്രദര്‍ശിപ്പിക്കും. ദിനാ അമീര്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിള്‍ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, മൗനിയ അക്ല് സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ, ലെബനന് എന്നീ മല്‍സര ചിത്രങ്ങളും നായാട്ട്, ബനേര്‍ഘട്ട, അടല്‍ കൃഷ്ണന് സംവിധാനം ചെയ്ത വുമണ്‍ വിത്ത് മൂവി കാമറ എന്നീ മലയാള ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും. ഡക് ഡക്, ദി വണ്ടര്ലെസ്സ് അബു തുടങ്ങിവയാണ് മേളയുടെ അവസാന ദിനത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.
ദി ടെയില്‍ ഓഫ് കിങ് ക്രാബ്, ഔര്‍ റിവര്‍ ഔര്‍ സ്കൈ, ദി ഗ്രേവ്ഡിഗേഴ്സ് വൈഫ്, വെദര്‍ ദി വെതര്‍ ഈസ് ഫൈന്‍ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Recent Comments