രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാര്‍ച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 1000 രൂപ വീതവും വിദ്യാര്‍ത്ഥികള്‍ 500 രൂപ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങള്‍ക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദവിവരങ്ങള്‍ 8304881172 എന്ന മൊബൈല്‍ നമ്പറിലും [email protected] എന്ന ഇ-മെയിലിലും ലഭ്യമാണ്. പ്രതിനിധികള്‍ക്ക് പേയ്മെന്റിന് മുന്‍പ് പ്രൊഫൈലില്‍ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന് അനുവദിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
Recent Comments