അഭിനയപ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരം. സത്യന് അന്തിക്കാടിന്റെ അപ്പുണ്ണി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അര്‍പ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യന് അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടാണ് അണ് ഫോര്ഗറ്റബിള് വേണുച്ചേട്ടന്’ എന്ന വിഭാഗത്തിലെ പ്രദര്‍ശനം ആരംഭിച്ചത്.
കള്ളന് പവിത്രന് എന്ന ചിത്രമാണ് ഈ വിഭാഗത്തില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. ഏരീസ് പ്ലക്സില്‍ രാവിലെ 11.45 നാണ് പ്രദര്‍ശനം.
ആരവം, തമ്പ്, വിടപറയും മുമ്പേ, മാര്‍ഗം, 24 നോര്‍ത്ത് കാതം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Recent Comments