ദക്ഷിണേന്ത്യന്‍ സിനിമാരംഗങ്ങളുടെ സംഗമ വേദിയായി ഐഐഎഫ്എ ഉത്സവ് 2024 വരുന്ന സെപ്തംബര്‍ മാസം അബുദാബിയില്‍ നടക്കും. സംഗമത്തിന്റെ വരവറിയിച്ചുള്ള വാര്‍ത്താസമ്മേളനം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു.
2024 സെപ്തംബര്‍ 6, 7 തീയതികളില്‍ അബുദാബിയിലെ യാസ് ഐലന്‍ഡിലെ എത്തിഹാദ് അരീനയില്‍ നടക്കുന്ന പരിപാടിയില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാവ്യവസായങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
യുഎഐയിലെ ടോളറന്‍സ് ആന്റ് കോക്സിസ്റ്റന്‍സ് മന്ത്രി ഹിസ് എക്സലന്‍സി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പുമായും അബുദാബി മിറാലുമായും ചേര്‍ന്നാണ് ഐഐഎഫ്എ ഉത്സവം 2024 സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐഐഎഫ്ഐ ഉത്സവത്തിന്റെ തെലുങ്ക് വിഭാഗത്തിന്റെ അവതാരകരായ റാണാ ദഗുപട്ടിയും തേജ സഞ്ജയും നയിക്കുന്ന ആകര്‍ഷകമായ ഫയര്‍സൈഡ് ചാറ്റ് അവതരിപ്പിച്ചു. ഉത്സവത്തിന് ഒരുക്കിയിട്ടുള്ള വൈവിധ്യമാര്‍ന്ന പരിപാടികളെ സംബന്ധിച്ച് രാശി ഖന്നയും ശ്രീലീലയും വിവരിച്ചു.
മലയാളം അവതാരകരായ പേളി മാണിയും സുദേവ് നായരും നയിച്ച ദക്ഷിണേന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ആകര്‍ഷകമായ ചര്‍ച്ചയില്‍ ഖുശ്ബു, അക്ഷര ഹാസന്, സിമ്രാന്, ഋഷി ബഗ്ഗ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ഇവരെ കൂടാതെ വിജയ് രാഘവേന്ദ്ര, പ്രാജ്യ ജയ്സ്വാള്‍, മാലാശ്രീ രാമണ്ണ, ആരാധനാ റാം, റസൂല്‍ പൂക്കുട്ടി, മംഗ്ലി (തെലുങ്ക് പിന്നണി ഗായിക), നിതിന്‍, ആനന്ദ്, തേജ ധര്‍മ്മ, ഡി സുരേഷ് ബാബു, കെഎസ് രാമറാവു, അല്ലു അരവിന്ദ്, ശരത് മാരാര്‍, സതീഷ് നവദീപം തുടങ്ങി നിരവധി താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Recent Comments