രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂലിക്കെതിരെ സംഗീത സംവിധായകന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ താന്‍ സംഗീതം നല്കിയ പഴയ പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് കൂലിയുടെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നത്. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് കൂലി. 1983 ല്‍ പുറത്തിറങ്ങിയ ഡിസ്കോ എന്ന ഗാനത്തിനൊപ്പമാണ് ടീസര്‍ എത്തിയത്. തന്റെ അനുവാദമില്ലാതെ താന്‍ സംഗീതം നല്കിയ ഗാനം ഉപയോഗിച്ചു എന്നാരോപിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് നോട്ടീസ് അയച്ചത്. പ്രൊമോയില്‍നിന്ന് ഗാനം നീക്കുകയോ ഗാനം ഉപയോഗിക്കാനുള്ള അനുമതി തന്നില്‍നിന്ന് വാങ്ങുകയോ ചെയ്യണം എന്നാണ് ഇളയരാജ് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം നോട്ടീസില്‍ പറയുന്നത്. സംഗീതത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ഇളയരാജ കൂലിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
രജനീകാന്ത് തന്നെ നായകനായി എത്തിയ തങ്കമകന് എന്ന ചിത്രത്തിലെ വാവാ പക്കം വാ എന്ന ഗാനത്തിലെ ഭാഗമാണ് പ്രൊമോയില്‍ ഉപയോഗിച്ചിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യവും വാണി ജയറാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Recent Comments