ഇന്നലെ രാവിലെയായിരുന്നു ആ അപൂര്‍വ്വ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വീട്ടിലേയ്ക്ക് ഇളയരാജ എത്തുകയായിരുന്നു. പൊതുവേദികളില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സൗഹൃദ സന്ദര്‍ശനം. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. മടക്കയാത്രയില്‍ ഇളയരാജയ്ക്കൊപ്പം രജനിയും ഇറങ്ങി.
ജൂണ്‍ 2 ഇളയരാജയുടെ ജന്മദിനമാണ്. ഇതിനോടനുബന്ധിച്ച് കോയമ്പത്തൂരില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ ഒരു മ്യൂസിക് കണ്‍സെര്‍ട്ട് നടക്കുന്നുണ്ട്. ഇതിന്റെ റിഹേഴ്സല്‍ ചെന്നൈയില്‍ നടന്നുവരികയാണ്. റിഹേഴ്സല്‍ നടക്കുന്ന സ്റ്റുഡിയോയിലേയ്ക്കാണ് പിന്നീട് രജനിക്കൊപ്പം ഇളയരാജ എത്തിയത്. ഏറെനേരം റിഹേഴ്സലും കണ്ടിട്ടാണ് രജനികാന്ത് മടങ്ങിയത്.
രജനിയുടെ പുതിയ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നതും ഇളയരാജയാണ്. 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇളയരാജ ഒരു രജനിചിത്രത്തിന്റെ ഭാഗമാകുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത വീരയാണ് ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റോജയിലൂടെ എ.ആര്. റഹ്മാനെ അവതരിപ്പിച്ച മണിരത്നം, തമിഴ് സംഗീതലോകത്ത് ഒരു ട്രെന്റ് സെറ്റര്‍ സൃഷ്ടിക്കുകയായിരുന്നു. അതിന്റെ ചുവടുപിടിച്ച് തമിഴ് സിനിമ ഒന്നടങ്കം മുന്നോട്ട് പോയതോടെ കമലും രജനിയുമടക്കമുള്ള മുന്‍നിര സൂപ്പര്‍താര ചിത്രങ്ങളില്നിന്നുപോലും ഇളയരാജ പുറത്താവുകയായിരുന്നു. രജനികാന്തും ഇളയരാജയും വീണ്ടും ഒന്നിക്കുന്നതിലൂടെ സംഗീതത്തിന്റെ പുതിയ വസന്തം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കണം.
Recent Comments