സംവിധായകന് അല്‍ഫോന്‍സ് പുത്രന് മലയാളത്തിലേതുപോലെതന്നെ തമിഴകത്തും ഏറെ ആരാധകരുണ്ട്. തന്റെ പുതിയ തമിഴ് പ്രോജക്ടിനെക്കുറിച്ച് അടുത്തിടെ അദ്ദേഹം ഔദ്യോഗിക പ്രഖ്യാനം നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുമായി അല്‍ഫോന്‍സ് പുത്രന് ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. തന്റെ പുതിയ സിനിമയ്ക്കുവേണ്ടി നിരവധി തമിഴ് താരങ്ങളെ അദ്ദേഹം കണ്ടിരുന്നു. കൂടാതെ സംഗീത സംവിധായകന് ഇളയരാജയെ മൂന്നുപ്രാവശ്യം കാണുകയും ചെയ്തിരുന്നു. അവസാന കൂടിക്കാഴ്ചയില്‍ ഇളയരാജയുമായി ഒരു ഫോട്ടോ പകര്‍ത്താനും അദ്ദേഹം മറന്നില്ല.
Met the “Raaja of Tamil Music” Maestro Ilaiyaraja sir the third time, a few days back. This time I dint forget to take the photo. I don’t need to explain about him. Will be collaborating with Maestro Ilaiyaraja sir for a film, after my upcoming film with Romeopictures. pic.twitter.com/5F1HSR2tEo
— Alphonse Puthren (@puthrenalphonse) April 20, 2023
ഗോള്‍ഡാണ് അല്‍ഫോന്‍സ് പുത്രന് അവസാനമായി സംവിധാനം ചെയ്ത മലയാളചിത്രം. പൃഥ്വിരാജും നയന്‍താരയും പോലെയുള്ള മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നിട്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാതെ ചിത്രം പരാജയപ്പെടുകയായിരുന്നു. എങ്കിലും യുവാക്കളുടെ ഇടയില്‍ അല്‍ഫോന്‍സ് പുത്രന് ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയാണ്.
പുതിയ തമിഴ് ചിത്രത്തിലെ താരങ്ങളെക്കുറിച്ച് ഇതുവരെയും പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും താമസിയാതെ കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.
Recent Comments