കേരളം ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങങ്ങളിൽ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ കാണുന്നതിൽ സന്തോഷം ഉണ്ടെന്ന് എസ് ജെ സൂര്യ. കാലങ്ങളായി മലയാളികൾ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെയാണ് കാണുന്നത്. എന്നാൽ മലയാള സിനിമകൾ അടുത്തിടെയാണ് തമിഴിൽ ഡബ്ബിങ് ഇല്ലാതെ കാണാൻ തുടങ്ങിയതെന്നും എസ് ജെ സൂര്യ പറഞ്ഞു. വീര ധീര ശൂരൻ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മറ്റു സ്റ്റേറ്റ്ക്കാരോട് നമ്മൾ കടപ്പെട്ടിരിക്കണം. മലയാളത്തിൽ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ തമിഴിൽ തന്നെയാണ് കാണുന്നത്. കർണാടകത്തിലും തമിഴ് ആണ് കാണുന്നത്. തെലുങ്കിൽ അത്ര ഇല്ല. എന്നാലും ഇവരെക്കെ തമിഴ് മനസിലാക്കിയാണ് അത് കാണുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എല്ലാം ഇപ്പോഴാണ് ഇങ്ങോട്ട് വരുന്നത്. മലയാള സിനിമകൾ അടുത്തിടെയാണ് ഡബ്ബിങ് ഇല്ലാതെ കാണാൻ തുടങ്ങിയത്. ഫാസിൽ സാർ സംവിധാനം ചെയ്ത ‘വർഷം 16′ എന്ന ചിത്രമെല്ലാം ഒരുപാട് പഠിക്കാനുള്ള സിനിമയാണ്. പക്ഷെ ഇപ്പോൾ തമിഴ് പടങ്ങൾ മറ്റ് സംസ്ഥാനങ്ങളില്‍ ഡബ്ബിങ് ഇല്ലാതെ ഓടും. റൂറൽ ഏരിയയിൽ മാത്രമാണ് ഡബ്ബ് ചെയ്യുന്നത്. നാലു ഇൻഡസ്ട്രിയും ഇപ്പോൾ കലർന്നു,’ എസ് ജെ സൂര്യ പറഞ്ഞു.
ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര ശൂരൻ. വിക്രമിനൊപ്പം സുരാജ് വെഞ്ഞാറൻമൂടും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാർച്ച് 27 ന് മോഹൻലാൽ ചിത്രം എമ്പുരാനൊപ്പമാണ് വീര ധീര ശൂരൻ തിയേറ്ററുകളിലെത്തുന്നത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം
Recent Comments