തിരൂര്‍ ബിപി അങ്ങാടിയില്‍ നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. രാത്രി 12.30 തോടെയായിരുന്നു സംഭവം. സംഭവത്തില്‍ 17 പേര്‍ക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് ജനത്തിനിടയിലേയ്ക്ക് എറിഞ്ഞു. ആന ഓടുന്നത് ഒഴിവാക്കാന്‍ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ ആനയെ തളച്ചത്.
Recent Comments