നടന് പൃഥ്വിരാജ് സുകുമാരന്‍ ആദായ നികുതിവകുപ്പിന്റെ നോട്ടീസ്.അദ്ദേഹം അഭിനയിച്ച മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് ആദായ നികുതിവകുപ്പ് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് ആദായ നികുതിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതിലും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.2022 ലും ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. 2022 ഡിസംബറിലാണ് പൃഥ്വിരാജിന്റെ ഓഫീസിലടക്കം ആദായ നികുതിവകുപ്പ് പരിശോധന നടത്തിയത്. ആ സമയത്ത് പൃഥ്വിരാജ് അഭിനയിച്ച സിനിമകളിൽ എത്ര രൂപയാണ് നടൻ പ്രതിഫലമായി കൈപ്പറ്റിയതെന്നുള്ളതും അതിന് ആദായനികുതി അടച്ചിട്ടുണ്ടെന്നോ എന്നുള്ള കാര്യങ്ങളെപ്പറ്റിയുമായിരുന്നു അന്ന് പരിശോധന നടന്നത്. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എമ്പുരാന് എന്ന ചിത്രത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയകളിലെ ചർച്ചകൾ.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments