രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില 16രൂപ 50 പൈസ വർധിപ്പിച്ചു. പുതിയ വില ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.
രാജ്യത്ത് തുടർച്ചയായി ഇത് അഞ്ചാം മാസമാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊൽക്കത്തയിൽ 1927 രൂപയും മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയുമാണ് വില.
Recent Comments