17 വര്‍ഷത്തിനുശേഷം വീണ്ടും ട്വന്റി20 ലോകകിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. 2007 ല്‍ എംഎസ് ധോണി നയിച്ച ടീമാണ് അദ്യ ട്വന്റി20 ലോകകിരീടം സ്വന്തമാക്കിയത്. ധോണിക്കുശേഷം ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ഇന്ത്യന്‍ ക്യാറ്റനാണ് രോഹിത് ശര്‍മ്മ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓഫറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവര്‍ തികയ്ക്കും മുമ്പെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 169 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ. വിരാട് കോലിയുടെയും അക്ഷര്‍ പട്ടേലിന്റെയും മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 72 റണ്‍സാണ് ഇന്ത്യയെ ഇത്രയും വമ്പന്‍ സ്ക്രോറിലെത്താന് തുണച്ചത്.
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേയ്ക്കുള്ള വഴിയില്‍ തടസമായി നില്ക്കുന്ന ഡേവിഡ് മില്ലര്‍ ക്രീസില്‍. ഹാര്‍ദിക് പാണ്ഡേ എറിഞ്ഞ ആദ്യ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സര്‍ പറത്താനുള്ള മില്ലറിന്റെ ശ്രമം ഒരു മാസ്മരിക ബൗണ്ടറി ലൈന്‍ ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍. പിന്നാലെ സമ്മര്‍ദ്ദത്തിന് കീഴ്പ്പെടാതെ ഹാഹാര്ദിക് പണ്ടെറിഞ്ഞതോടെ ജയം ഇന്ത്യയുടെ കൈകളിലായി.
ടൂര്‍ണമെന്റില്‍ ഒരു മത്സരംപോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഒരു ഘട്ടത്തില്‍ കൈവിട്ടെന്ന് തോന്നിയ കളിയാണ് അവിസ്മരണീയ തിരിച്ചുവരവ് നടത്തി ഇന്ത്യ വിജയക്കൊടി പാറിച്ചത്.
Recent Comments