വീണ്ടും എൽഡിഎഫിനു അധികാരം ലഭിച്ചാൽ പിണറായി വിജയൻ തുടരുമെന്ന് സൂചന. ഇതുസംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു ചാനലിനോട് പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്നാണ് വ്യക്തമാക്കിയത്.
പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണ്. 75 വയസ് പിന്നിട്ട പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ നിന്ന് കണ്ണൂർ പാർട്ടി കോൺഗ്രസ് ഇളവ് നൽകിയതാണെന്നും ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നുമാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. പ്രായപരിധി മാനദണ്ഡത്തിൽ ഒഴിവാകുന്ന നേതാക്കളെ തുടർന്നും പാർട്ടിയുമായി സഹകരിപ്പിക്കും.
Recent Comments