ഇന്ദ്രജിത് സുകുമാരനും ബൈജു സന്തോഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഞാന്‍ കണ്ടതാ സാറേയുടെ പ്രമോ വീഡിയോ പുറത്ത്. നാടോടിക്കാറ്റിലെ രംഗം പുനരാവിഷ്കരിച്ചു കൊണ്ടുള്ള ഈ പ്രമോ വലിയ രീതിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ദാസനും വിജയനുമായി ഇന്ദ്രജിത്തും ബൈജുവും പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം.
പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന വരുണ്‍ ജി പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഇത്. ഹൈലൈന്‍ പിക്ചേര്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ അസീസ്സും ചേര് അനിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ദീപു കരുണാകരനാണ്. നവംബര്‍ ഇരുപത്തിരണ്ടിനാണ്ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
അനൂപ് മേനോന്, മെറീനാ മൈക്കിള്‍, സുധീര്‍ കരമന, സാബൂ മോന്, അര്ജുന് നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍ ദീപു കരുണാകരന്, സംവിധായകന്- സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത് ധന്വന്തിരി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജനാ അപ്പുക്കുട്ടന് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
Recent Comments