പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന വരുണ്‍ ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘ഞാന്‍ കണ്ടതാ സാറെ’. ഹൈലൈന്‍ പിക്ചേര്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ അസീസ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ദീപു കരുണാകരനാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നവംബര്‍ ഇരുപത്തിരണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിള്‍, സുധീര്‍ കരമന, അബ്ദുള്‍ സമദ്, സാബൂ മോന്, അര്ജുന് നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍ ദീപു കരുണാകരന്, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത് ധന്വന്തിരി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജനാ അപ്പുക്കുട്ടന് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന- അരുണ്‍ കരിമുട്ടം, സംഗീതം- മനു രമേശ്, ചായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ്- എം.എസ്. അയ്യപ്പന് നായര്‍, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈന്‍- അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടര്‍- സഞ്ജു അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍- ബിന്ദു ജി. നായര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ബാബു ആര്., ഫിനാന്‍സ് കണ്ട്രോളര്- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍- കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്ടോളര്- എസ്. മുരുകന്, പി.ആര്.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ- ജയപ്രകാശ് അതളൂര്‍.
Recent Comments