ചേര്‍ത്തല കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് സമീപം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മഹാറാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. നൈറ്റ് ഷൂട്ടായിരുന്നു അന്ന്. താരങ്ങള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന ബാലു വര്‍ഗ്ഗീസിന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്. പ്രൊഡക്ഷന്‍ ടീം നേരത്തേതന്നെ ഒരു കേക്ക് കരുതിവച്ചിരുന്നു. ബാലു വര്‍ഗ്ഗീസ് വന്നിറങ്ങിയതിന് പിന്നാലെ കേക്ക് മുറിച്ചു. എല്ലാവരും ബാലുവിന് ജന്മദിനാശംസകള് നേര്‍ന്നു.
ഇതിനിടെ ഇന്ദ്രന്‍സും ലൊക്കേഷനിലെത്തി. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയിരുന്നു അദ്ദേഹം. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജിത്ത് മസ്കറ്റ് ‘മഹാറാണിയുടെ ലൊക്കേഷനിലുണ്ടെന്നറിഞ്ഞ് അദ്ദേഹം അവിടെ എത്തിയതായിരുന്നു. ഇന്ദ്രന്‍സും ബാലുവിന് ജന്മദിനം നേര്‍ന്നു. സംവിധായകന് മാര്‍ത്താണ്ഡനും പ്രൊഡക്ഷന്‍ ടീമിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് അദ്ദേഹം മടങ്ങിയത്.
Recent Comments