ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘സ്റ്റേഷന് 5’ പ്രദര്‍ശനത്തിനു തയ്യാറായി. പ്രശാന്ത് കാനത്തൂരാണ് ചിത്രത്തിന്റെ സംവിധായകന്.
കഴിഞ്ഞ ദിവസം രഞ്ജി പണിക്കര്‍, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റില്‍പോസ്റ്റര്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്ന് ടൈറ്റില്‍ പോസ്റ്റര്‍ സൂചന നല്കുന്നു. ഇപ്പോഴിതാ ഇന്ദ്രന്‍സിന്റെ പുതിയ ഗെറ്റപ്പ് സ്റ്റില്‍ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാര്‍. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ. മായ നിര്‍മ്മിച്ച സ്റ്റേഷന് 5 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘തൊട്ടപ്പന്’ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, വിനോദ് കോവൂര്‍, ഐ.എം. വിജയന്, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്, ശിവന് കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്ചി, പളനിസാമി, ഷാരിന്, ജ്യോതി ചന്ദ്രന്, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന് പ്രശാന്ത് കാനത്തൂരാണ്. കെ.എസ്. ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. രചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതാപ് നായരും ഷലീഷ് ലാല്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. വാര്‍ത്താ പ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments