നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 90 വയസുണ്ടായിരുന്നു.
കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം. ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
ദിലീഷ് പോത്തന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ഇന്നലെ വൈകുന്നേരത്തോടെതന്നെ ഇന്ദ്രന്‍സും വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇന്ദ്രന്‍സിന്റെ അച്ഛന് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. അമ്മ കര്‍ക്കശക്കാരിയാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്. ഒന്‍പത് മക്കളെ പോറ്റിവളര്‍ത്താനുള്ള അന്നത്തെ കഷ്ടപാടുകളായിരിക്കണം അമ്മയെ ശാഠ്യക്കാരിയാക്കിയത്. എങ്കിലും അവര്‍ സ്നേഹനിധിയായിരുന്നു. അമ്മയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഇന്ദ്രന്‍സ് പറയാറുള്ളത് ഇങ്ങനെയാണ്.
പ്രായാധിക്യത്തിന്റെ അവശതകളുണ്ടായിരുന്നെങ്കിലും സ്വന്തം കാര്യങ്ങള്‍ ആ അമ്മ തനിയെയാണ് നിര്‍വ്വഹിച്ചിരുന്നത്. അവസാനനാളുകളില്‍ ഒരു ഹോംനേഴ്സിന്റെ സഹായം ഏര്‍പ്പെടുത്തിയിരുന്നു.
Recent Comments