കൊൽക്കത്തയിൽ യുവ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ .ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് സൂചന. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കേസില്‍ അന്തിമ അഭിപ്രായത്തിനായി ഫൊറന്‍സിക് റിപ്പോര്‍ട്ട് വിദഗ്ധർക്ക് സി.ബി.ഐ സംഘം അയച്ചു നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ പോലീസ് സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ പങ്ക് മാത്രമേ കുറ്റകൃത്യത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്നാണ് സി.ബി.ഐ പറയുന്നത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടിലും ഡി.എന്‍.എ. പരിശോധന ഫലത്തിലും ഇയാള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ട്. .
ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10 നാണ് സഞ്ജയ് റോയ് അറസ്റ്റിലായത്. ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കെട്ടിടത്തിലേക്ക് റോയ് പ്രവേശിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും സിബിഐ പരിശോധിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
Recent Comments