അഭിയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കലയുടെ മറ്റു മേഖലകളില്‍ കൂടി കടന്നു ചെല്ലുകയാണ് പ്രശസ്ത ചലച്ചിത്ര താരം ഇനിയ
ഇപ്പോഴിതാ ‘ആത്രേയ ഡാന്‍സ് സ്റ്റുഡിയോ’ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഇനിയുടെ ഗുരുവായ അരുണ്‍ നന്ദകുമാറുമായി സഹകരിച്ച് ആരംഭിച്ച ‘ആത്രേയ ഡാന്‍സ് സ്റ്റുഡിയോ’യുടെ ഉല്‍ഘാടനവും ആദ്യ പ്രകടനവും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഇന്ത്യോ അറബ് എക്സലന്‍സ് അവാര്‍ഡ് 2024 ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഇനിയ.തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി ഒട്ടനേകം സിനിമകളില്‍ ഇതിനകം താരം കഴിവുതെളിയിച്ചു കഴിഞ്ഞു. അടുത്തിടെയാണ് ഇനിയയുടെ സ്വന്തം ബ്രാന്‍ഡായി ‘അനോറ ആര്‍ട്ട് സ്റ്റുഡിയോ’ എന്ന പേരില്‍ ചെന്നൈയില്‍ ഡിസൈനര്‍ ഫാഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയുണ്ടായത്. അതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സംരംഭത്തിന് ഇനിയുടെ ആത്രേയ ഡാന്‍സ് സ്റ്റുഡിയോ.
ഇനിയയുടെ സഹോദരി താരയാണ് അനോറ ആര്‍ട്ട് സ്റ്റഡിയോയുടെ ഡിസൈനര്‍. രൂപകല്പന ചെയ്ത് തയ്യാറാക്കിയ നൃത്ത വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. പരമ്പരാഗത-ആധുനിക കലാരൂപങ്ങള്‍ എല്ലാവര്ക്കും സുലഭമാകുന്ന സേവനമാണ് ഇനിയയുടെ ലക്ഷ്യം.
നൃത്തത്തോടുള്ള അഗാധമായ സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് ആത്രേയയുടെ പിറവിക്ക് പിന്നിലെന്ന് ഇനിയയുടെ വാക്കുകള്‍. ‘ഇവിടെ നൃത്തം ഒരു മനോഹരമായ ദൃശ്യനാടകമായി മാറും. ഓരോ ചലനവും ഒരു കഥ പറയുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വിവിധ കലാരൂപങ്ങളിലെ പ്രകടനങ്ങള്‍ക്ക് പ്രത്യേക ടീമാകും ഉണ്ടാവുക’ ഇനിയ പറഞ്ഞു.
പ്രശസ്ത നര്‍ത്തകനും നടനുമായ അരുണ്‍ നന്ദകുമാറുമായി സഹകരിച്ചുകൊണ്ട് ക്ലാസിക്കല്‍, പരമ്പരാഗത നൃത്ത രൂപങ്ങളെ സമകാലിക പരീക്ഷണങ്ങളുമായി സംയോജിപ്പിച്ചാണ് ആത്രേയയില് അവതരിപ്പിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്നതുമായ നര്ത്തനത്തിലൂടെ അതിശയകരവും വൈകാരികവുമായൊരു അനുഭവമായിരിക്കും അരുണ്‍ നന്ദകുമാര്‍ നല്‍കുന്നത്. ഇഷ്ടാനുസൃത വസ്ത്രങ്ങള്‍ മുതല്‍ വാടകയ്ക്ക് എടുക്കുന്ന വസ്ത്രങ്ങള്‍ വരെ ലഭ്യമാക്കിക്കൊണ്ട് നര്‍ത്തകര്‍ക്ക് അവരുടെ കലയെ ജീവസുറ്റതാക്കാന്‍ ആത്രേയ സഹായിക്കുന്നുമുണ്ട്. ആത്രേയയില്, നൃത്തമെന്നാല്‍ വെറുമൊരു ചലനം മാത്രമല്ല, അതിനേക്കാള്‍ മേലെയാണ്. ഓരോ ചുവടും ഒരു കഥ പറയുന്ന മനോഹരമായ ഒരു നാടകാവിഷ്കാരമാണത്.
കലാപരിപാടികള്‍ക്കുള്ള സമ്പൂര്‍ണ്ണ പരിഹാരം കൂടിയാണ് ആത്രേയ ഡാന്‍സ് സ്റ്റുഡിയോ. നാടക പ്രവര്‍ത്തനങ്ങള്‍, അവാര്‍ഡ് ഷോകള്‍, സെലിബ്രിറ്റി ഷോകള്‍, ബ്രാന്‍ഡ് ലോഞ്ച്, ഉത്സവ പരിപാടികള്‍ സീസണല്‍ ഇവന്റുകള്‍, സംഗീത പരിപാടികള്‍ തുടങ്ങി എല്ലാത്തരം നൃത്ത അധിഷ്ഠിത പരിപാടികളും നല്‍കുന്നുണ്ട്. സമകാലിക നൃത്തം, സെമി ക്ലാസിക്കല്‍ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, കഥക് ഡാന്‍സ്, ഒഡീസി ഡാന്‍സ്, അക്രോബാക്റ്റിക് ഡാന്‍സ്, ഏരിയല്‍ ഡാന്‍സ്, ഫയര്‍ ഡാന്‍സ്, ലാറ്റിന്‍ ഡാന്‍സ്, ഹിപ്-ഹോപ്പ് ഡാന്‍സ്, മറ്റ് സാംസ്കാരിക കലാരൂപങ്ങള്‍ തുടങ്ങി വ്യത്യസ്തമായ നൃത്ത ശൈലികള്‍ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
ഇതോടൊപ്പം തന്നെ ഇനിയ സിനിമാലോകത്തും സജീവമാണ്. സ്വീറ്റി നോട്ടി ക്രേസി(തെലുങ്ക്) എന്ന സിനിമയിലാണ് ഇനിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുബായില്‍ ഡാന്‍സ് പ്രൊഡക്ഷന്‍ ആരംഭിച്ചതിന് ശേഷമാണ് ഹൈദരാബാദില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംങില്‍ എത്തിയത്. ഇനിയ അഭിനയിച്ച മലയാള സിനിമ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണത്തിന് റിലീസാകും. സീരന് എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂര്‍ത്തിയായ മറ്റൊരു സിനിമ.
Recent Comments