വാഹന അപകട ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു. ടോള്‍ പ്ലാസയുടെ റസീപ്റ്റ് ഹാജരാക്കാത്തതു മൂലമാണ് വാഹന അപകട ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച സംഭവമുണ്ടായത്.
ക്ലെയിം നിരസിക്കുവാന്‍ വേണ്ടി ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും ക്ലെയിം അപ്പ്രൂവല്‍ ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഉപഭോക്താവിനെ വട്ടം കറക്കുവാന്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഒരേപോലെ തല്‍പ്പരരാണ്. ഒരാള്‍ക്ക് പറ്റിയ അബദ്ധം മറ്റു ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നുള്ളതാണ് കമ്പനികളുടെ വിജയം. അപകടത്തില്‍പ്പെട്ട് വന്‍ നഷ്ടം ഉണ്ടായ കാറിന് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികവുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളം കലൂര്‍ സ്വദേശി കാജാ മൊയ്നുദ്ധീന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഹോണ്ട സിവിക് കാറിന്റെ ഉടമസ്ഥനാണ് പരാതിക്കാരന്.
ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില പാലത്തിന് സമീപം വെച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ള കാലയളവില്‍ തന്നെയാണ് ഈ അപകടം സംഭവിച്ചത്.
കോവിഡ് കാലത്താണ് ഇത് സംഭവിച്ചത്.
സര്‍വേയര്‍ റിപ്പോര്‍ട്ട് പരാതിക്കാരന് അനുകൂലമായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി. പല വിവരങ്ങളും പരാതിക്കാരനോട് ആവശ്യപ്പെട്ടു. കുമ്പളം ട്രോള്‍ ബൂത്തിന്റെ റെസിപ്റ്റ് ഹാജരാക്കാനാണ് അതിലൊന്ന്. അപകടം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാന്‍ 9 ദിവസവും പോലീസ് സ്റ്റേഷനില്‍ വിവരം നല്കാന് ആറു ദിവസവും എടുത്തു എന്നതാണ് മറ്റൊരു കാരണം. യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും അപകടത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്. ഈ നടപടിയാണ് പരാതിക്കാരന് ഉപഭോക്തൃ കോടതിയില്‍ ചോദ്യം ചെയ്തത്.
‘സുരക്ഷിതത്വബോധവും മനസമാധാനവും ആവശ്യഘട്ടങളില് ലഭിക്കുവാനാണ് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തുക നിരസിക്കുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നു. ഈ ഘട്ടത്തില്‍ ഇവരനുഭവിക്കുന്ന മനഃക്ലേശം വാക്കുകള്‍ക്ക് അതീതമാണ്. ഈ അനീതിക്ക് മുന്നില്‍ കോടതിക്ക് കാഴ്ചക്കാരാകാന്‍ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
6,26,889/ രൂപ ഇന്‍ഷുറന്‍സ് തുക ഇനത്തില്‍ കമ്പനി പരാതിക്കാരന് നല്‍കണം. കൂടാതെ, 40,000/ രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്കി.
Recent Comments