പെരുമ്പാവൂരിനടുത്തുള്ള ഒരു വീട്ടില്‍ വൂള്‍ഫിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ അത് കവര്‍ ചെയ്യാന്‍ ചെല്ലുന്നത്. ആര്‍ട്ടിസ്റ്റുകളായി അര്ജുന് അശോകും സംയുക്ത മേനോനും ഇര്‍ഷാദും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ആര്‍ട്ടിസ്റ്റുകള്‍ തീരെ കുറഞ്ഞ ചിത്രമാണെന്ന് സംവിധായകന് ഷാജി അസീസ് ഞങ്ങളോട് പറഞ്ഞിരുന്നു.
ഷൂട്ട് കവര്‍ ചെയ്യാന്‍ അനുവദിച്ചെങ്കിലും ഒരു കഥാപാത്രത്തിന്റെ മേക്ക് ഓവര്‍മാത്രം തല്ക്കാലം പുറത്ത് വിടരുതെന്ന് ഷാജി ഞങ്ങളെ മാറ്റിനിര്‍ത്തി പറഞ്ഞു. അത് ഇര്‍ഷാദിന്റേതായിരുന്നു. സിനിമയിലെ ഒരു നിര്‍ണ്ണയക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അത് സ്ക്രീനില്‍ കാണുന്നതായിരിക്കും നല്ലതെന്ന് ഷാജി പറഞ്ഞു.
ഇര്‍ഷാദ് മേക്കപ്പിന് വന്നിരിക്കുമ്പോള്‍ പുതുമയൊന്നും തോന്നിയില്ല. പതിവ് വേഷം, രൂപം. എന്നാല്‍ മേക്കപ്പ് തുടങ്ങി മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍തന്നെ സ്വഭാവം മാറിത്തുടങ്ങി. മേക്കപ്പ് മാന്‍ രഞ്ജിത്ത് മണലിപ്പറമ്പ് ഇര്‍ഷാദിന്റെ തലയിലേയ്ക്ക് വിഗ്ഗ് കൂടി ഫിക്സ് ചെയ്തതോടെ മറ്റൊരാളായി. ഇര്‍ഷാദില്‍നിന്ന് ജോയിലേയ്ക്കുള്ള രൂപമാറ്റമായിരുന്നു അത്.
ഇര്‍ഷാദിന്റെ മേക്ക് ഓവര്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുറെ മനോഹരമായ സ്റ്റില്‍സുകളും പകര്‍ത്തിയിട്ടാണ് ഞങ്ങള്‍ അവിടെനിന്ന് മടങ്ങിയത്.
അടുത്തിടെ സീ5 ന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയാണ് വൂള്‍ഫ് റിലീസ് ചെയ്തത്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ പ്രത്യേകിച്ചും ജോയെ ഇഷ്ടപ്പെടാതിരുന്നില്ല. അനവധി പരിമിതികള്‍ക്കിടയിലും അത്രയെങ്കിലും ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ ഇര്‍ഷാദിന് കഴിഞ്ഞിരിക്കുന്നു. ഒരു കഥാപാത്രത്തിന്റെ രൂപപരിണാമത്തോടെ ഒരു ആക്ടര്‍ ആ കഥാപാത്രത്തിനുമേല്‍ അധീശത്വം ഉറപ്പിച്ചു തുടങ്ങുന്നതിന്റെ മറ്റൊരു പ്രത്യക്ഷ ഉദാഹരണം കൂടിയാണ് വൂള്‍ഫിലെ ജോ.
View more pics : Irshad
Recent Comments