രാഷ്ട്രീയ പാർട്ടിയുടെ സമരം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യാമോ? ചെയ്യാം എന്ന് എറണാകുളം ജില്ല കളക്ടർ എൻ കെ ഉമേഷ് തെളിയിച്ചു. ഇന്നലെ (29 -1 -2025) എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ നടന്ന മയക്കുമരുന്നിനെതിരെയുള്ള സിപിഐ യുടെ രാപ്പകൽ സമരം ആണ് എറണാകുളം ജില്ല കളക്ടർ എൻ കെ ഉമേഷ് ഉദ്ഘാടനം നിർവഹിച്ചത്. സാധാരണ കളക്ടർമാർ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുക്കാറില്ല .ചില രാഷ്ട്രീയ പാർട്ടികളോട് അനുഭാവം ഉണ്ടായാൽ പോലും..കളക്ടർമാർ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കാറില്ല. അതാണ് കീഴ്വഴക്കം .കളക്ടർമാർ മാത്രമല്ല,ഒരു ഐഎഎസ് കാരനും.
സിപിഐയുടെ മഹിളാസംഘം നടത്തിയ രാപ്പൽ സമരമാണ് എൻ കെ ഉമേഷ് ഉദ്ഘാടനം നിർവഹിച്ചതെന്നാണ് ആക്ഷേപം. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിലെ ഘടകകക്ഷിയാണ് സിപിഐ. ഈ രാഷ്ട്രീയ പാർട്ടിയാണ് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്നത്. റവന്യു വകുപ്പാണ് സംസ്ഥാനത്തെ ജില്ലാ കലക്ടർമാരുടെ നിയന്ത്രണം .അതുകൊണ്ടാണ് എറണാകുളം ജില്ലാ കളക്ടർ എൻ കെ ഉമേഷ് സിപിഐയുടെ മഹിളാ സംഘടനയായ കേരള മഹിളാസംഘത്തിന്റെ മയക്കു മരുന്നിനെതിരെയുള്ള രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തത് എന്നാണ് അനുമാനിക്കുന്നത്.
അതേസമയം മയക്കുമരുന്നിനെതിരെ ഏത് രാഷ്ട്രീയ പാർട്ടികൾ സമരം നടത്തിയാലും കളക്ടർക്ക് അതിൽ പങ്കെടുക്കാമെന്നും പറയുന്നുണ്ട്. സിപിഐ ഭരണ കകക്ഷിയാണ് .കളക്ടർ എൻ കെ ഉമേഷ് ജില്ല ഭരണകൂടത്തിന്റെ തലവനും. ഭരിക്കുന്നവർ മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം തെരുവിൽ സമരം ചെയ്യുന്നത് എന്തിനാണ്? ബോധവൽക്കരണം ആണെന്ന് ന്യായീകരിക്കാം. അത് ന്യായവുമാണ്. അപ്പോഴും എന്തിനാണ് രാപ്പകൽ സമരം എന്ന ചോദ്യം അവശേഷിക്കുന്നു.
മയക്കുമരുന്നിനെതിരെ ഭാവിയിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ രാപ്പകൽ സമരം നടത്തിയാൽ ചില കളക്ടർ എൻ കെ ഉമേഷ് അവരുടെ സമരം ഉദ്ഘാടനം ചെയ്യുമോ? രാപ്പകൽ സമരത്തിൽ അധ്യക്ഷ വഹിച്ചത് സിപിഐയുടെ കേരള മഹിളാസംഘം നേതാവും സിപിഐ നേതാവും ബ്ലോക്ക് പ്രസിഡന്റുമായ കമല സദാനന്ദനാണ് .മുൻ എംഎൽഎ ബിജിമോൾ ,കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .വസന്തം എന്നിവർ പ്രസംഗിച്ചു
Recent Comments