കേരളത്തിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുകയാണ് .ഒപ്പം സൈബർ ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന കുറ്റങ്ങളും കൃത്യങ്ങളും .ആറു മണിക്കൂറിൽ ഒരു സ്ത്രീയും 12 മണിക്കൂറിൽ ഒരു കുട്ടിയും കേരളത്തിൽ പീഡനത്തിനിരയാവുന്നതായി കണക്കുകൾ. 2016 ൽ പീഡനത്തിനിരയായത് 929 കുട്ടികൾ, 1644 സ്ത്രീകൾ, കേരളത്തിലേത് ഞെട്ടിക്കുന്ന കണക്കുകൾ.കേരളം ലൈംഗിക പീഡനങ്ങളുടെ സ്വന്തം നാടാകുകയാണോ ?
കേരളത്തിൽ ദിവസേന നാല് സ്ത്രീകളും രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്യപ്പെട്ട പ്രൊവിഷണൽ കണക്കുകളാണിത്. ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക പീഡനം ഒന്നര ഇരട്ടി വർധിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള പീഡനം മൂന്നിരിട്ടിയാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജിഷ വധവും സൗമ്യ വധവും സ്ത്രീ സുരക്ഷയെ കുറിച്ച് ചർച്ചകൾ ഉയർത്തിവിടുകയും സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി പല പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം ഓരോ ദിവസവും വർധിച്ചുവരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2011 ലെ സൗമ്യ വധവും 2016 ലെ ജിഷ വധവും നടന്ന കാലയളവ് നോക്കിയാൽ തന്നെ സർക്കാർ കാര്യം മുറപോലെയാണ് നടക്കുന്നതെന്ന് വ്യക്തമാകും. 2012 മാത്രമാണ് ഈ കണക്കിൽ കുറവ് കാണിക്കുന്നത്
കഴിഞ്ഞ ദിവസം പത്തനം തിട്ടയിൽ 13 കാരിയായ കായികതാരത്തെ 64 പേരാണ് പല ഘട്ടങ്ങളിലായി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്.ആ കേസിൽ ഇതുവരെ 20 പേരെ പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തു .
ഇന്നലെ (11 -1 -2025 ) വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിലായി . കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പോലീസ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി.
മസാജിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പോലീസിന് പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെടലിൽ ഇയാളെ പിടികൂടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാലു ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു സംഭവം നടന്നത് കോഴിക്കോട് ആയിരുന്നു.സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിലായി . കോഴിക്കോട് ചേളന്നൂർ സ്വദേശി മോഹനനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു. പ്രതി മോഹനനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതുപോലെയാണ് യുവതികളുടെ മരണവും .തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം നടന്നു .ഏതാനും ദിവസങ്ങളായി മുറി തുറക്കാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഇന്നലെ പോലീസ് മുറി തുറന്നപ്പോഴാണ് ഈ സംഭവം പുറലോകം അറിഞ്ഞത് .
ഇന്നലെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. സച്ചിന് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. 15 ദിവസം മുന്‍പാണ് സച്ചിന് ഗള്‍ഫിലേക്ക് തിരികെ പോയത്.
ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. സഹോദരന് അമല്‍ലാല്‍. ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ എ.സീനത്ത്, പേരാവൂര്‍ ഡിവൈ.എസ്.പി. കെ.വി.പ്രമോദന്‍, ഇരിട്ടി ഇന്‍സ്പെക്ടര്‍ എ.കുട്ടികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതുപോലെ അടുത്തകാലത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സംവഭങ്ങൾ കൂടുകയാണ് .റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ എത്രയോ കൂടുതലാണ് റിപ്പോർട്ട് ചെയ്യാതെ പോകുന്നവ .ഇതുപോലെയാണ് സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളും മറ്റും .നടി ഹണി റോസ് പരാതി കൊടുക്കുവാൻ തയ്യാറായത് കൊണ്ട് മാത്രമാണ് ബോബി ചെമ്മണ്ണൂർ എന്ന കോടീശ്വരന് ജയിലിൽ പോകേണ്ടി വന്നത്.സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കുറ്റവാളികളെ വെള്ളപ്പൂശാൻ ഒരു സംഘം ആളുകൾ നമ്മുടെ നാട്ടിൽ അവതരിച്ചിട്ടുണ്ട്.അവർക്കെതിരെ കർശന നടപടികൾ ഉണ്ടാവണം.അതുപോലെ കേരളത്തില്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നത് വര്‍ധിക്കുന്നുവെന്നത് ആശങ്കാജനകമായ വിഷയമാണെന്ന് ബാലാവകാശ കമ്മിഷന് അഭിപ്രായപ്പെട്ടിരുന്നു.
Recent Comments