ക്രിസ്മസിന് റിലീസിനെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന മാര്‍ക്കോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു യുവ നടനുണ്ട്- ഇഷാന് ഷൗക്കത്ത്. നായകനായ മാര്‍ക്കോയുടെ അന്ധനായ സഹോദരന് വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇഷാനായിരുന്നു. ക്യൂബ് സിനിമ നിര്‍മ്മിച്ച്, ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ചെയ്ത മാര്‍ക്കോ സകല റെക്കാര്‍ഡുകളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അഞ്ച് ഭാഷകളിലും ഒരുപോലെ വിജയം കൈവരിച്ച ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രമാണ് വിക്ടര്‍.
ഓരോ സിനിമയും ഏതെങ്കിലുമൊരു കലാകാരനെ ശ്രദ്ധേയമാക്കും. ഈ ചിത്രത്തിലെ ഇരുത്തം വന്ന കലാകാരന്മാരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം തിളങ്ങുവാന്‍ കഴിഞ്ഞ കഥാപാത്രമാണ് വിക്ടര്‍.
അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാന് ഷൗക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. കണ്ണിലൂടെയും ശരീര ഭാഷയിലൂടെയും വിക്ടര്‍ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥകള്‍ കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ ഇഷാന് കഴിഞ്ഞു. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാന് നടത്തിയത്. അല്‍പ്പം പാളിയിരുന്നെങ്കില്‍ അപകട സാധ്യത ഉണ്ടാകുമായിരുന്ന കഥാപാത്ര നിര്‍മ്മിതി ഇഷാന്റെ കൈകളില്‍ ഭദ്രമായി. പരിചയ സമ്പന്നരായ അഭിനേതാക്കളുടേതു പോലെ അത്രമേല്‍ തീഷ്ണമായാണ് ഇഷാന് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഉണ്ണിമുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങള്‍, പ്രത്യേകിച്ച് അവര്‍ക്കിടയിലെ വൈകാരിക കൈമാറ്റങ്ങള്‍ സിനിമയുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി മാറി.
അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ നിന്നും അഭിനയപഠനം പൂര്‍ത്തിയാക്കിയ ഇഷാന് 2022 ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത നടനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്. മാര്‍ക്കോയിലെ ഉജ്വല പ്രകടനത്തിന് പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്ന മഹേഷ് നാരായണന് ചിത്രത്തിലും, ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പടക്കളം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് ഇഷാന് ഷൗക്കത്ത് അവതരിപ്പിക്കുന്നത്. യു.എ.ഇയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെന്സ്മാന് ഷൗക്കത്തിന്റെ മകനാണ് ഇഷാന് ഷൗക്കത്ത്.
പി.ആര്.ഒ. വാഴൂര്‍ ജോസ്
Recent Comments