ഇസ്രായേല്‍-ഹമാസ് യുദ്ധ ഭൂമിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയില്‍ 640,000 കുട്ടികള്‍ക്ക് ആദ്യഘട്ട പോളിയോ വാക്സിനേഷന് അനുവദിക്കുന്നതിനായി ഇസ്രയേലിന്റെ സൈന്യവും ഹമാസും മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന.
വാക്സിനേഷന് കാമ്പെയ്ന് ഞായറാഴ്ച ആരംഭിക്കും. രാവിലെ 6 നും ഉച്ചകഴിഞ്ഞ് 3 നും ഇടയില്‍ (പ്രാദേശിക സമയം) നടക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പലസ്തീന് പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടന
യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് റിക്ക് പീപ്പര്‍കോണ്‍ പറഞ്ഞു.
പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസേനയുള്ള ഇടവേളകളോടെ മധ്യ ഗാസയില്‍ കാമ്പെയ്ന് ആരംഭിക്കുമെന്നും തുടര്‍ന്ന് തെക്കന്‍ ഗാസയിലേക്ക് നീങ്ങുമെന്നും അവിടെ മറ്റൊരു മൂന്ന് ദിവസത്തെ ഇടവേളയുണ്ടാകുമെന്നും തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഓരോ സോണിലും താല്‍ക്കാലികമായി നിര്‍ത്തുന്നത് നാലാമത്തെ ദിവസത്തേക്ക് നീട്ടാന്‍ ധാരണയുണ്ടെന്ന് പീപ്പര്‍കോണ്‍ കൂട്ടിച്ചേര്‍ത്തു.
Recent Comments