ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തതോടെ ഐഎസ്ആർഒ വീണ്ടും ചരിത്രമെഴുതി. രാജ്യം കാത്തിരുന്ന സ്പേസ് ഡോക്കിങ് ദൗത്യം വിജയകരമായി പര്യവസാനിച്ചു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്ത് ഐഎസ്ആർഒ നടത്തിയ പരീക്ഷണം വിജയകരമായി. നേരത്തെ അമേരിക്കയും റഷ്യയും ചൈനയും ആണ് ഐ. അവർക്കു ശേഷം ഇന്ത്യയാണ് ഈ പരീക്ഷണം വിജയത്തിലെത്തിച്ചത്.
ഇന്ന് (16-1-2025 ) രാവിലെ. സ്പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്പേസ് ഡോക്കിംങ്. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.
ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാൽ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്സ് ദൗത്യം.
അറുപത്തിയാറ് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. 2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയർന്നത്.
വിജയത്തിൽ ഐഎസ്ആർഒ എക്സിൽ കുറിച്ചത് ഇങ്ങനെയാണ് .”ഇന്ത്യ ബഹിരാകാശ ചരിത്രത്തിൽ അതിൻ്റെ പേര് രേഖപ്പെടുത്തി! ഗുഡ് മോർണിംഗ് ഇന്ത്യ ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യം ചരിത്രപരമായ ഡോക്കിംഗ് വിജയം കൈവരിക്കുന്നു. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനിക്കുന്നു!”,
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത് സംബന്ധിച്ച് എക്സിൽ കുറിച്ചത് ഇങ്ങനെയാണ് .”ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിംഗ് വിജയകരമാക്കിയതിൽ ഐഎസ്ആർഒ യിലെ എല്ലാ ശാസ്ത്രജ്ഞർക്കും മുഴുവൻ ബഹിരാകാശ സാഹോദര്യത്തിനും അഭിനന്ദനങ്ങൾ. വരും വർഷങ്ങളിൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.”
Recent Comments