ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും ദുരന്തത്തിന്റെ അനന്തരഫലം തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1984 ഡിസംബര്‍ 2 ന് രാത്രിയിലാണ് അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിൽ വൻ ദുരന്തമുണ്ടാവുന്നത്. അന്ന് രാത്രിയിലും അടുത്ത പകലിലും മാത്രം ഏകദേശം 3,787 പേര്‍ക്ക് ജീവന് നഷ്ടമായി. ഇത് ഔദ്യോഗിക കണക്ക് .അനൗദ്യോഗിക കണക്കുകളിൽ പതിനയ്യായിരം പേരാണ് കൊല്ലപ്പെട്ടത് .1984 ലാണ് സിഖ് വിരുദ്ധ കലാപവും ഇന്ദിര ഗാന്ധി വധവും നടന്നത് .ഭോപ്പാൽ മധ്യപ്രദേശിലാണ് .
അഞ്ച് ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചു. 42 ടണ്‍ വരുന്ന മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തില്‍ വ്യാപിക്കുകയായിരുന്നു. ഉടൻ ശ്വാസംമുട്ടൽ, റിഫ്ലക്സോജനിക് ബ്ലഡ് സർക്കുലറേറ്ററി തകർച്ച, പൾമണറി എഡിമ എന്ന കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യജീവനുകൾ ഇല്ലാതെയായി.
ദുരന്തത്തിന് ശേഷം ജനിച്ച കുട്ടികളിലും ശാരീരിക മാനസിക വൈകല്യങ്ങള്‍ വന്‍തോതില്‍ ഉണ്ടായി. തിരിച്ചുവരവ് സാധ്യമല്ലാത്തവിധം പാരിസ്ഥിതിക നാശത്തിലേക്ക് ആ മേഖല എത്തിച്ചേർന്നു. യൂണിയന് കാര്‍ബൈഡ് പ്ലാന്റില്‍ നിന്ന് ചോര്‍ന്ന വിഷം പ്രദേശത്തെ ജലത്തിലും മണ്ണിലും കലർന്നതിനാൽ ഇന്നും അവിടെയുള്ള ജനങ്ങള്‍ക്ക് കരൾരോഗവും കാന്‍സറും രക്തസമ്മര്‍ദ്ദവുമടക്കമുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ട്.കൂട്ടക്കൊലപാതകം നടത്തിയ യൂണിയൻ കാർബൈഡ് സി ഇ ഒ യെ ഇന്ത്യ വിടാൻ അനുവദിച്ചത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന്റെ രാജീവ് ഗാന്ധി സർക്കാരാണ് എന്നായിരുന്നു അന്ന് പ്രതിപക്ഷം ആരോപിച്ചത് .പിന്നീട് യൂണിയൻ കാർബൈഡ് സി ഇ ഒ അമേരിക്കയിൽ മരിച്ചു.ഇപ്പോഴും ഭോപ്പാലിലെ ഇരകൾക്ക് നീതി കിട്ടിയിട്ടില്ല.
Recent Comments