സംവിധായകന് വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനത്തില്‍ അരങ്ങേറ്റം നടത്തുകയാണ്. ആനന്ദ് ശ്രീബാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനാണ് നായകന്. സൂപ്പര്‍ഹിറ്റായ മാളികപ്പുറത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അനന്ദ് ശ്രീബാല. ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വിഷണു വിനയ് പങ്കുവെച്ചു.
ചിത്രം ഏത് ജോണറില്‍ പെടും? ചിത്രീകരണം എന്ന് ആരംഭിക്കും?
ചിത്രം ഒരു ത്രില്ലറാണ്. ഫെബ്രുവരി 19-ാം തിയതിയാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.
നേരത്തെ മുതല്‍ സംവിധാനം തന്നെയായിരുന്നോ ലക്ഷ്യം?
പണ്ട് മുതലെ സംവിധായകനാകാന്‍ ആഗ്രഹമുള്ള ആളായിരുന്നു ഞാന്‍. അച്ഛന്റെ പടങ്ങളില്‍ അഭിനയിക്കുമ്പോഴും ഞാന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിറ്റില്‍ സൂപ്പര്മാന് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ ഞാന്‍ ത്രൂ ഔട്ട് വര്‍ക്ക് ചെയ്ത ചിത്രങ്ങളാണ്.
സ്വതന്ത്ര സംവിധാനാകുമ്പോള് അച്ഛന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും തന്നിരുന്നോ? എന്തായിരുന്നു അച്ഛന്റെ പ്രതികരണം?
എന്റെ ആഗ്രഹം ഇതായിരുന്നത് കൊണ്ട് അച്ഛന് വളരെ സന്തോഷവാനായിരുന്നു. പ്രത്യേക നിര്‍ദ്ദേശമായിട്ട് ഒന്നും പറഞ്ഞില്ല. ‘ഫിലിംമേക്കിങ്ങില്‍ എന്തൊക്കെ അറേഞ്ച്മെന്റസും കോര്‍ഡിനേഷനുമാണ് വേണ്ടതെന്ന് അറിയാമല്ലൊ, അതെല്ലാം ശ്രദ്ധയോടെ ചെയ്യണം’ എന്നാണ് അച്ഛന് എന്നോട് പറഞ്ഞത്. പിന്നെ എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് സെറ്റിനെ നന്നായി കൈകാര്യം ചെയ്യണമെന്നും എന്നെ ഓര്‍മിപ്പിച്ചു.
വലിയ താരനിരയാണ് ചിത്രത്തില്‍. ഇവരിലേക്ക് സ്വഭാവികമായി എത്തിപ്പെട്ടതാണോ?
അര്‍ജുനെ നായകനാക്കി ഞാനും അഭിലാഷും വെറൊരു കഥയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷമാണ് ഈ കഥയിലേക്ക് ഞങ്ങള്‍ എത്തിപ്പെട്ടത്. പുതിയ കഥയിലും അര്ജുന് വളരെ ആപ്റ്റായിരുന്നു. ഈ കഥ കേട്ടപ്പോഴും അര്ജുന് ഇഷ്ടമായി. അങ്ങനെ അര്ജുന് കഥയുടെ ഉത്ഭവം മുതല്‍ ചിത്രത്തിന്റെ ഭാഗമാണ്. ബാക്കി എല്ലാവരും തിരക്കഥ ഏകദേശം പൂര്‍ത്തിയായതിന് ശേഷം ചിത്രത്തിന്റെ ഭാഗമായതാണ്.
നിര്‍മാതാക്കളെ കുറിച്ച്?
ആന്റോ ചേട്ടനുമായി എനിക്ക് നേരത്തെ ബന്ധമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഞാന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതുമെല്ലാം ആന്റോ ചേട്ടന് അറിയാം. ആ ബന്ധം മൂലമാണ് മാളികപ്പുറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമെടുത്ത ബാനറില്‍ എനിക്ക് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നത്. പിന്നെ അഭിലാഷ് പിള്ളയോട് നിര്‍മാതാക്കള്‍ക്ക് ഉള്ള വിശ്വാസവും. ഞാന്‍ ആദ്യമായി ചെയ്യുന്ന പടത്തില്‍ മാളികപ്പുറത്തിന്റെ എഴുത്തുകാരന് വരുമ്പോള്‍ സ്വഭാവികമായി അവര്‍ക്ക് ഒരു ആത്മവിശ്വാസമുണ്ടാകുമല്ലൊ. ആ വിശ്വാസത്തിന്റെ പുറത്താണ് ഈ പ്രോജക്ട് ഓണായത്.
അര്ജുന് അശോകനെ കൂടാതെ സൈജു കുറുപ്പ്, സിദ്ദീഖ്, അപര്‍ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് രഞ്ജിന് രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍.
Recent Comments