സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്കി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്കാത്തതിനാല് കോണ്‍ഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.
ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. കൊടിക്കുന്നില്‍ മാവേലിക്കരയില്‍ നിന്നാണ് ലോകസഭയിലെത്തിയത്. ദളിത് സമുദായ അംഗമാണ് അദ്ദേഹം. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജെപി അംഗം ഓം ബിര്‍ള വിജയിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ തുടര്‍ച്ചയായി രണ്ടാമതും ലോകസഭ സ്പീക്കര്‍ എന്ന പദവിക്ക് അദ്ദേഹം അര്‍ഹനാവും.
Recent Comments