ഉലകനായകൻ കമലഹാസൻ രാജ്യസഭ എംപിയാകുമെന്ന് ഉറപ്പായി. മക്കൾ നീതി മയ്യം നേതാവാണ് കമൽഹാസൻ. അടുത്ത ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രി ശേഖർബാബു കമലിനെ കണ്ടത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമൽഹാസൻ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം അറിഞ്ഞ കമൽഹാസൻ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പമായിരുന്നു. അന്ന് കോൺഗ്രസിന്റെ ഏതെങ്കിലും ഒരു ലോകസഭ സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ ലോക്സഭയിലേക്ക് പോകാൻ കമൽഹാസൻ ആഗ്രഹിച്ചില്ല. എന്നാൽ ഇപ്പോൾ ജൂലൈയിൽ വരുന്ന ഒഴിവിൽ രാജ്യസഭയിലേക്ക് എത്തിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
Recent Comments