കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. പുരുഷന്മാര് മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്.
പുരോഗമന കേരളത്തില്‍ ഇത്രയും നീചമായ ഒരു അധിക്ഷേപം പൊതു ഇടങ്ങളില്‍ മുമ്പ് നടന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. അത്രയും വൃത്തികെട്ട പരാമര്‍ശമാണ് സത്യഭാമയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കലാമണ്ഡലം എന്ന പരിപാവനമായ സ്ഥാപനത്തെ കൂടിയാണ് ഈ പരാമര്‍ശത്തിലൂടെ ഇവര്‍ കളങ്കം ചാര്‍ത്തുന്നത്.
സൗന്ദര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് ഇത്രയും സങ്കുചിതമായ കാഴ്ചപ്പാട് സൂക്ഷിക്കുന്ന ഈ സ്ത്രീ എങ്ങനെ കലാകാരിയായി എന്ന് സംശയിക്കേണ്ടയിരിക്കുന്നു. ഒരു കലയും മനുഷ്യന്മാരെ വേര്‍തിരിച്ച് കാണാന്‍ പറയുന്നില്ല. സാമൂഹികമായ ഉച്ചനീചത്വങ്ങളെ അകറ്റി നിര്‍ത്താന്‍ കൂടിയാണ് പല കലകളും രൂപം കൊണ്ടത്. കല അഭ്യസിക്കാന്‍ ആര്‍ക്കും കഴിയുന്നതാണ്. എന്നാല്‍ കലയെ ഉപാസിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്. ഇത്രയും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് നൃത്തം എന്നല്ല ഒരു കലയെയും ഉപാസിക്കാന്‍ കഴിയില്ല എന്ന് തീര്‍ച്ച.
ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധിപ്പേര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടത് കേരളസാമൂഹത്തിന്റെ കൂടി ആവശ്യമാണ്. ഇനി ഒരിക്കലും രാമകൃഷ്ണനെ പോലൊരു കലാകാരന് ഇങ്ങനൊരു ദുരനുഭവം ഉണ്ടാകാന്‍ പാടില്ല. അതിനായി മുഖത്ത് ചായം പൂശി ഇറങ്ങുന്ന ഇത്തരം കപട കലാകാരികളുടെ മുഖംമൂടി അഴിഞ്ഞ് വീഴേണ്ടതായി ഉണ്ട്.
Recent Comments