‘അസുരനു’ശേഷം മഞ്ജുവാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ്ചിത്രമാണ് തുനിവ്. അജിത്താണ് നായകന്.
തുനിവിലെ നായികകഥാപാത്രം അത്രയേറെ ശക്തയാണ്. ഫൈറ്റ് സ്വീക്കന്‍സുകളുമുണ്ട്. ആ കഥാപാത്രം ആര് അവതരിപ്പിക്കണമെന്നുള്ള സംവിധായകന് വിനോദിന്റെ അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് മഞ്ജുവാര്യരിലേയ്ക്കാണ്.
അസുരനുശേഷം അതേ ടൈപ്പ് കഥാപാത്രങ്ങളാണ് തമിഴില്‍നിന്ന് മഞ്ജുവിനെ തേടി വന്നതെല്ലാം. അതുകൊണ്ടുതന്നെ ആ ചിത്രങ്ങളെല്ലാം അവര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആയിടയ്ക്കാണ് സംവിധായകന് വിനോദിന്റെ ഫോണ്‍കോണ്‍ മഞ്ജുവിനെ തേടിയെത്തുന്നത്. വിനോദ് തുനിവിന്റെ കഥ മഞ്ജുവിനോട് പറഞ്ഞു. ‘ഞാന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെക്കുറിച്ചാണ് വിനോദ് എന്നോട് പറഞ്ഞത്. അപ്പോള്‍തന്നെ സമ്മതവും മൂളി.’ തുനിവിലേയ്ക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് മഞ്ജു പറഞ്ഞു.
View this post on Instagram
‘ഒരു വലിയ മിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലെ അംഗമാണ് ഞാനും. മിഷന് എന്താണെന്ന് തല്ക്കാലം രഹസ്യമായിരിക്കട്ടെ.’ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു പറയുന്നു.
പോലീസ് യൂണിഫോമില്‍ തോക്കുമായി നില്ക്കുന്ന ഒരു ചിത്രമാണ് മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. അതില്‍നിന്നുതന്നെ മിഷന് എന്താണെന്ന് ഊഹിക്കാം. പക്ഷേ, അതെന്തിനുവേണ്ടിയാണെന്നുള്ള കാത്തിരിപ്പ് മാത്രമാണ് അവശേഷിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പ്രേക്ഷകരും ആകാംക്ഷയിലാണ്.
ഇത്തവണ തമിഴകത്തെ പൊങ്കല്‍ റിലീസ് തീപാറുമെന്ന് ഉറപ്പായിട്ടുണ്ട്. കാരണം ഇതാദ്യമായി വിജയ്യുടെയും അജിത്തിന്റെയും ചിത്രങ്ങള്‍ ഒരേസമയം പൊങ്കല്‍ റിലീസിനെത്തിരിക്കുകയാണ്. രണ്ടുപേര്‍ക്കും അവിടെ ശക്തമായ ഫാന്‍ബെയ്സ് ഉണ്ട്. അത് ഏതുരീതിയില്‍ പ്രതിഫലിക്കും എന്നുമാത്രമേ ഇനി അറിയാനുള്ളൂ.
Recent Comments